ബഹ്റൈനിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു
ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ , പാകിസ്താന്, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളില്‍ May 23, 2021 കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബഹ്റൈന്‍ ഞായറാഴ്ച മുതല്‍ നിയന്ത്രണം കടുപ്പിച്ചത്.
ബഹ്റൈനിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ , പാകിസ്താന്, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബഹ്റൈന്‍ ഞായറാഴ്ച മുതല്‍ നിയന്ത്രണം കടുപ്പിച്ചത്.
അതിനാല്‍ ബഹ്റൈനില്‍ റസിഡന്‍സ് വിസ ഉള്ളവര്‍ക്ക് മാത്രമാണ് ഈ രാജ്യങ്ങളില്‍ നിന്ന് വരാന്‍ കഴിയുക. ഇന്ന് വിസിറ്റ് വിസയില്‍ വരാന്‍ എത്തിയവരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തന്നെ തിരിച്ചയച്ചു. ബഹ്റൈന്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ചുവടെ:
ബഹ്റൈനിലേക്ക് പുതിയ വര്‍ക്ക് വിസയില്‍ വരുന്നവര്‍ താമസ സ്ഥലം സംബന്ധിച്ച് കമ്പനിയില്‍ നിന്നുള്ള കത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ലേബര്‍ ക്യാമ്പുകളില്‍ താമസിക്കുന്ന ചില യാത്രക്കാര്‍ താമസ സ്ഥലം സംബന്ധിച്ച് കമ്പനിയില്‍ നിന്നുള്ള കത്ത് ഹാജരാക്കിയിരുന്നു.
നാട്ടിലെ വിമാനത്താവളത്തില്‍ നിന്ന് തന്നെ വിലാസം പരിശോധിക്കാന്‍ എയര്‍ലൈന്‍സുകള്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 6 വയസിനു മുകളിലുള്ള എല്ലാ യാത്രക്കാരും കോവിഡ് 19 പരിശോധനക്കുള്ള 36 ദിനാര്‍ അടക്കണം.
യാത്രക്കാര്‍ വിമാനത്താവളത്തില്‍ വെച്ചും തുടര്‍ന്ന് അഞ്ചാം ദിവസവും പത്താം ദിവസവും കൊവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. അതേ സമയം, 10 ദിവസത്തെ ക്വറന്റീനില്‍ കഴിയുന്നതിനു താമസ സ്ഥലത്തിന്റെ രേഖ ഹാജരാകണമെന്ന വ്യവസ്ഥ വലിയ തടസമുണ്ടാക്കിയില്ല .
സി.പി.ആറിലെ വിലാസം കാണിച്ചവരെ പുറത്തിറങ്ങാന്‍ അനുവദിച്ചു. സ്വന്തം പേരിലെ താമസ രേഖ വേണമെന്നത് നിര്‍ബന്ധമാക്കിയില്ല. ക്വറന്റീന്‍ നിരീക്ഷണത്തിന് ബ്രേസ് ലെറ്റ് പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടില്ല.
സി.പി.ആറിലെ വിലാസമല്ല അധികൃതരെ കാണിക്കുന്നതെങ്കില്‍ ആരോഗ്യ വകുപ്പിന്റെ കൗണ്ടറില്‍ എത്തുമ്പോള്‍ വ്യക്തത വരുത്തണം.നാട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ നല്കുന്ന സെല്‍ഫ് ഡിക്ലറേഷന്‍ ഫോമിനൊപ്പം വിലാസം രേഖപ്പെടുത്തേണ്ട ഫോമും ഇന്ന് മുതല്‍ നല്‍കുന്നുണ്ട്.