കോവിഡ് : ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് നീട്ടി യുഎഇ

May 24, 2021

കോവിഡ് : ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് നീട്ടി യുഎഇ

യുഎഇ : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിന്‍ നിന്നുള്ള യാത്രാവിമാനങ്ങള്‍ യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് നീട്ടി. ജൂണ്‍ 14 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്.
യുഇഎ ദേശീയ ദുരന്തനിവാരണ വകുപ്പും വ്യോമയാന വകുപ്പുമാണ് വിലക്ക് നീട്ടാനുള്ള തീരുമാനം സ്വീകരിച്ചത്. 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ തങ്ങിയവര്‍ക്ക് മറ്റ് സ്ഥലങ്ങളില്‍ നിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാനാവില്ലെന്നും യുഎഇ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
യുഎഇ സ്വദേശികള്‍ക്കും ഗോള്‍ജ് വിസയുള്ളര്‍ക്കും നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് യാത്രയില്‍ ഇളവുള്ളത്.

Leave A Reply

Your email address will not be published.