സിക്ക വൈറസ് ആശങ്കയില്‍ കേരളം; പ്രതിരോധം ശക്തിപ്പെടുത്തും, ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: സിക്ക വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനം ശക്തിപ്പെടുത്താനൊരുങ്ങി ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍ കൂടുതല്‍ കരുതലെടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. നിലവിലെ സ്ഥിതി വിലയിരുത്താന്‍ ഇന്ന് ഡി.എം.ഒമാരുടെ യോഗം ആരോഗ്യമന്ത്രി വിളിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസ് സ്ഥിരീകരിക്കുന്നത്. സംസ്ഥാനം അയച്ച 19 സാമ്പിളുകളില്‍ 13ഉം പോസീറ്റീവാണെന്നാണ് സൂചന. തിരുവനന്തപുരത്ത് പനി ബാധിച്ച് ചികിത്സ തേടിയവരില്‍ ഡെങ്കിപ്പനിയുടെയും ചിക്കന്‍ഗുനിയുടെയും ലക്ഷണങ്ങളാണ് ഉണ്ടായിരുന്നത്. പരിശോധനയില്‍ ഇവ രണ്ടുമല്ലെന്ന് തെളിഞ്ഞതോടെയാണ് സാമ്പിളുകള്‍ പൂനെയിലേക്ക് അയച്ചത്. ഗര്‍ഭിണികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം.
