ഡോ. ജെ. അലക്‌സാണ്ടറിന് ആദരവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍

ഹൂസ്റ്റണ്‍: അന്തരിച്ച കര്‍ണാടക മുന്‍മന്ത്രിയും ചീഫ് സെക്രട്ടറിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ സജീവ സാന്നിധ്യവുമായിരുന്ന ഡോ. ജെ. അലക്‌സാണ്ടറിന് ആദരവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കമ്മിറ്റി. ജനുവരി 22ന് വൈകിട്ട് ഏഴിന് (ഐഎസ്ടി) ഓണ്‍ലൈനായി നടക്കുന്ന അനുശോചനയോഗത്തില്‍ സംഘടനയുടെ ഗ്ലോബല്‍ റീജണല്‍, പ്രൊവിഡൻസ് നേതാക്കള്‍ , സഹോദര സംഘടന പ്രതിനിധികൾ, സാംസ്കാരിക സാമൂഹിക നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങില്‍ ഡോ. ജെ. അലസ്ണ്ടര്‍ അനുസ്മരണ പ്രഭാഷണവും ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനുമുള്ള അവസരവും ഉണ്ടാകും.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ജെ. അലസാണ്ടര്‍. സംഘടനയുടെ വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം നിലവില്‍ ഗ്ലോബല്‍ എത്തിക്ക്സ് കമ്മിറ്റി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സംഘടനയുടെ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, ഉപദേശക സമിതി അംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ലോക മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും സംഘടനയിലേക്ക് അംഗങ്ങളെ എത്തിക്കുന്നതിനുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു വന്നത്.

മികച്ച പൊതു പ്രവര്‍ത്തകനും സംഘാടകനും വാഗ്മിയുമായിരുന്നു ഡോ. ജെ. അലക്‌സാണ്ടര്‍. ഫാത്തിമാ മാതാ നാഷനല്‍ കോളജില്‍ അധ്യാപകനായിരിക്കെ 1963ലാണ് ഐഎഎസ് ലഭിക്കുന്നത്. ആദ്യ നിയമനം മംഗലാപുരത്തു സബ് കലക്ടറായിട്ടാണ്. 33 വര്‍ഷത്തെ സേവനത്തിനു ശേഷം 1996ല്‍ സിവില്‍ സര്‍വീസില്‍നിന്നു വിരമിച്ചതോടെ, അലക്‌സാണ്ടര്‍ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു. ബെംഗളൂരുവിലെ ഭാരതി നഗര്‍ (നിലവില്‍ സര്‍വജ്ഞനഗര്‍) മണ്ഡലത്തെ പ്രതിനീധികരിച്ച് കോണ്‍ഗ്രസ് എംഎല്‍എയായി. തുടര്‍ന്ന് 2003ല്‍ ടൂറിസം മന്ത്രിയായി. കര്‍ണാടക പിസിസി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചു. അറുപത്തിയൊമ്പതാം വയസ്സിലാണ് അലക്‌സാണ്ടര്‍ ധാര്‍വാഡ് കര്‍ണാടക സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി നേടിയത്.

zoom meeting id: 752 075 3136

password: 12345

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.