റ്റി.പി.എം ബാംഗ്ലൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 24 മുതൽ
ബാംഗ്ലൂർ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ കർണാടകയിലെ ഏറ്റവും വലിയ ആത്മീയ ആത്മീയ സംഗമമായ ബാംഗ്ലൂർ സെന്റർ കൺവൻഷൻ ഏപ്രിൽ 24 വ്യാഴം മുതൽ 27 ഞായർ വരെ ഹെന്നൂർ ബാഗലൂർ റോഡിൽ ഗധലഹള്ളി സെന്റ് മൈക്കിൾ സ്കൂളിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ സ്തോത്ര പ്രാർത്ഥന, വേദപാഠം, പൊതുയോഗം, വൈകിട്ട് കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് യുവജന സമ്മേളനവും നടക്കും.
കണ്‍വൻഷന്റെ അനുഗ്രഹത്തിനായി കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും ബാംഗ്ലൂർ സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കും.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
ചീഫ് പാസ്റ്റർന്മാരും സെന്റർ പാസ്റ്റർന്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.
ഞായറാഴ്ച രാവിലെ 9 ന് ബാംഗ്ലൂർ സെന്ററിലെ 46 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.