സെവൻത് ഡെ അഡ്വെന്റിസ്റ്റ് സഭയുടെ മുൻ സംസ്ഥാന തലവൻ പാസ്റ്റർ ടി ഐ ഫ്രാൻസിസ് അന്തരിച്ചു.
തിരുവല്ല താഴ്ചപറമ്പിൽ കുടുംബാംഗമാണ്.

കൊച്ചി: സെവൻത് ഡേ അഡ്വെന്റിസ്റ്റ് സഭയുടെ മുൻ പ്രസിഡന്റ് പാസ്റ്റർ ടി.ഐ. ഫ്രാൻസിസ് (98) നിര്യാതനായി.
തിരുവല്ല താഴ്ചപറമ്പിൽ കുടുംബാംഗമാണ്.
സംസ്കാരം നാളെ (17-06-2021-വ്യാഴം) രാവിലെ 09.30 ന് എറണാകുളം സെവൻത്ഡേ അഡ്വെന്റിസ്റ്റ് പള്ളിയിൽ.
സഭയുടെ തെക്കൻ കേരളം, കർണ്ണാടക സെക്ഷനുകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
ഒറ്റപ്പാലം സെവൻത് ഡെ ആശുപത്രിയുടെ സ്ഥാപകനാണ്.
അഡ്വെന്റിസ്റ്റ് വേൾഡ് റേഡിയോ മലയാളം വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്നു.
കൊട്ടാരക്കര സെവൻത് ഡെ സ്കൂളിന്റെ ഡീനായും പ്രവർത്തിച്ചു.
ഭാര്യ: പരേതയായ ഏലിയാമ്മ ഫ്രാൻസീസ്.
മക്കൾ: സണ്ണി ഫ്രാൻസീസ്, വിൻസെന്റ് ഫ്രാൻസീസ്, ഷേർളി ഫ്രാൻസീസ്, ഷീബാ ഫ്രാൻസീസ്.
മരുമക്കൾ: മോളി സണ്ണി, സൂസൻ വിൻസെന്റ്, രാജു ചാക്കോ, ബർണബാസ് ജോർജ്.
