
ബെംഗളൂരു: യെലഹങ്ക ഗിൽഗാൽ സുവാർത്ത ഭവൻ ചർച്ച് സീനിയർ ശുശ്രൂഷകൻ മല്ലപ്പള്ളി ആനിക്കാട് ചവണിക്കമണ്ണിൽ പാസ്റ്റർ സി.കെ.ഉമ്മൻ്റെ ( തങ്കച്ചൻ ) സഹധർമ്മിണി എസ്ഥേർ ഉമ്മൻ (കുഞ്ഞുമോൾ-79) കർത്തൃസന്നിധിയിൽ.
സംസ്കാരം ജൂലൈ 23 ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 11ന് നൂറോന്മോവ് ഐപിസി സഭാ സെമിത്തേരിയിൽ.
തൃശൂർ നെല്ലിക്കുന്ന് കൂനംപ്ലാക്കൽ കുടുംബാംഗം.
മക്കൾ: സൂസൻ ( കാലിഫോർണിയ), പാസ്റ്റർ.കോശി പ്രകാശ് ( ഗിൽഗാൽ സുവാർത്ത ഭവൻ ചർച്ച് ,ബെംഗളൂരു).
മരുമക്കൾ: ലിജോ ജോസ് പറപ്പള്ളിൽ ( കാലിഫോർണിയ) , ഗ്രീന ( ബെംഗളൂരു).
ദീർഘ വർഷങ്ങൾ ബെംഗളൂരുവിൽ എ.ജി സഭാംഗങ്ങളായിരുന്ന പാസ്റ്റർ സി.കെ.ഉമ്മൻ ഗോകുല എം.ഇ.എസ് റോഡ് , നമ്പർ 403 എലിം വസതിയിലായിരുന്നു കുടുംബമായി താമസിച്ചിരുന്നത്.
