ഇരുപത്തിയഞ്ചാമത് നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസിന് പ്രാർത്ഥനയോടെ തുടക്കം

ഡാളസ്: അനശ്ചിതത്വത്തിന്റേയും, അസ്ഥിരതയുടേയും, ആകുലതകളുടേയും നാളുകളിൽ അടിപതറാതെ നിൽക്കുവാൻ പ്രാപ്തനാക്കിയ ദൈവത്തിന് നന്ദി കരേറ്റി കൊണ്ട് വടക്കേ അമേരിക്കയിലുള്ള ചർച്ച് ഓഫ് ഗോഡ് സഭകളുടെ കുടുംബ സംഗമമായ NACOG ന്റെ ജൂബിലി സമ്മേളനത്തിന് അനുഗ്രഹീത തുടക്കം. സമ്മേളനത്തിന്റെ ലോക്കൽ കൺവീനർ പാസ്റ്റർ എബി മാമ്മൻ അദ്ധ്യക്ഷത വഹിച്ച പ്രാരംഭ ദിന സമ്മേളനത്തിൽ നാഷണൽ കോർഡിനേറ്റർ പാസ്റ്റർ ജോസ് എണ്ണിക്കാട് ഉദ്ഘാടന പ്രസംഗം നടത്തി. രക്താർബുദ രോഗിയായിരുന്ന തന്റെ സ്വന്ത ജീവിതത്തിന്റെ ദിനങ്ങളെ നീട്ടിക്കൊടുത്ത ദൈവത്തിന് നന്ദി കരേറ്റി കൊണ്ടും, കോവിഡ് പ്രതിസന്ധികളുടെ നടുവിൽ പ്രാർത്ഥനാ പ്രോത്സാഹനത്തോടെ ഒരുമിച്ച് നിന്ന വിശ്വാസ സമൂഹത്തിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ടും ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. തുടർന്ന് പാസ്റ്റർ റോയി മാർക്കര, റവ. വില്യം ലീ എന്നിവർ തിരുവചനത്തിൽ നിന്നും സംസാരിച്ചു. പാസ്റ്റർ ഫിജോയ് ജോൺസൺ സങ്കീർത്തന പാരായണവും, ലോക്കൽ കോർഡിനേറ്റർ ജോഷ്വ ജോസഫ് സ്വാഗതവും നിർവ്വഹിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ റ്റിം ഹിൽ, ബെനിസൺ മത്തായി, പി.സി. ചെറിയാൻ, ജോ കുര്യൻ, ഷിബു തോമസ് ഒക്കലഹോമ, സി.സി.തോമസ് എന്നിവർ വിവിധ സെഷനുകളിൽ മുഖ്യ പ്രസംഗകരായിരിക്കും. “നാം ഒന്നിച്ച് അവന്റെ നാമത്തെ ഉയർത്തുക” എന്നതാണ് ചിന്താവിഷയം. രണ്ടാം ദിനം മുതൽ യുവജനങ്ങൾക്കായി പ്രത്യേകം മീറ്റിംഗുകൾ ക്രമീകരിച്ചിട്ടുണ്ട്. ജോ തോമസ്, സ്റ്റാൻലി ചാണ്ടി, ഡാർവിൻ വിൽസൺ എന്നിവരുടെ നേതൃത്വത്തിൽ NACOG ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഞായറാഴ്ച നടക്കുന്ന ആരാധനയോടെ കോൺഫ്രൻസിന് സമാപനം കുറിക്കും.

NACOG ന്റെ രജത ജൂബിലി സമ്മേളനത്തിന് ദേശീയ തലത്തിൽ പാസ്റ്റർ ജോസ് എണ്ണിക്കാട് ( പ്രസിഡന്റ്), പാസ്റ്റർ സണ്ണി താഴാമ്പള്ളം ( വൈസ് പ്രസിഡന്റ്), പാസ്റ്റർ ഏബ്രഹാം തോമസ് ( സെക്രട്ടറി), വിൽസൻ വർഗ്ഗീസ് എന്നിവർ നേതൃത്വം കൊടുക്കുന്നു.

Leave A Reply

Your email address will not be published.