
ഷാർജ : ഐപിസി ഗിൽഗാൽ ഷാർജ സഭാഅംഗം കവിയൂർ ഷിബു നിവാസിൽ പരേതനായ മത്തായി ചെറിയാന്റെ മകൻ ഷിബു ചെറിയാൻ (47) നിര്യാതനായി. കഴിഞ്ഞ ഒരു മാസമായി രോഗാതുരനായി ഷാർജ അൽഘാസ്മി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ദുബായിലെ ഐ ടി കമ്പനിയിൽ മാനേജർ ആയിരുന്നു. സംസ്കാരം പിന്നീട്.
പത്തനാപുരം ചാമക്കാല പുത്തൻവീട്ടിൽ ജോസഫിന്റെ മകൾ ജെയ്സിയാണ് ഭാര്യ. റീയോണ ഏക മകളാണ്.
