ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ നാഷണൽ ക്യാംപ് ആരംഭിച്ചു

മാവേലിക്കര: ശാരോൻ ഫെലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാഷണൽ ക്യാംപ് മാവേലിക്കര ഐ.ഇ.എം. നഗറിൽ ആരംഭിച്ചു. ഇന്ന് രാവിലെ 11 മണിക്ക് ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡൻറ് റവ. ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ ഡയറക്ടർ പാസ്റ്റർ ഏബ്രഹാം മന്ദമരുതി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബ്രദർ റോഷി തോമസ് സ്വാഗത പ്രസംഗം നടത്തി. ബ്രദർ റ്റി.ഒ. പൊടിക്കുഞ്ഞ്, പാസ്റ്റർമാരായ വർഗീസ് ജോഷ്വാ, സാംസൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. ബുധനാഴ്ച വരെ തുടരുന്ന ക്യാംപിൽ പാസ്റ്റർ ഏബ്രഹാം ജോസഫ്, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വി.ജെ. തോമസ്, റവ. സാമുവേൽ പി.രാജൻ, റവ.സുനിൽ സഖറിയ, ശ്രീ അനിൽ, ഡോ. പീറ്റർ ജോയി, സുവി. കെ.സി. ജോബി, സുനിൽ ഡി. കുരുവിള, പാസ്റ്റർ ജിനോയി കുര്യാക്കോസ്, പാസ്റ്റർ രജ്ജിത്ത് ഫിന്നി, പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ സജു മാവേലിക്കര തുടങ്ങിയവർ വിവിധ സെക്ഷനുകളിൽ ക്ലാസുകൾ നയിക്കും.
ജൂനിയർ ക്യാംപിന് എക്സൽ മിനിസ്ട്രീസും ഗാനശുശ്രുഷയ്ക്ക് ബിബിൻ മാത്യു, യെബ്ബേസ് ജോയി, സ്റ്റാൻലി മാത്യു എന്നിവരും നേതൃത്വം നൽകുന്നു. 600 പേർ ക്യാംപിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നു.
