ആകാശപ്പറവകൾ പ്രകാശനം ചെയ്തു

ഏബ്രഹാം മന്ദമരുതി രചിച്ച ‘ആകാശപ്പറവകൾ’ എന്ന ഗ്രന്ഥം ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡൻ്റ് റവ. ജോൺ തോമസ് ഓഫീസ് സെക്രട്ടറി ബ്രദർ റ്റി.ഒ. പൊടിക്കുഞ്ഞിനു നൽകി പ്രകാശനം ചെയ്തു. ഏപ്രിൽ 10 ന് മാവേലിക്കര ഐ.ഇ.എം.നഗറിൽ ആരംഭിച്ച സൺഡേസ്കൂൾ നാഷണൽ ക്യാംപ് ഉൽഘാടന സമ്മേളനത്തിൽ വെച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്. മനസിനെ തൊട്ടുണർത്തുന്ന 15 കഥകളുടെ സമാഹാരമാണ് ‘ആകാശപ്പറവകൾ’. പ്രായഭേദമെന്യേ ഏവർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ വിശിഷ്ട ഗ്രന്ഥം. വിവരങ്ങൾക്ക്: 9447861098

Leave A Reply

Your email address will not be published.