ശാരോൻ ഫെലോഷിപ്പ് ചർച്ച് മാവേലിക്കര സെന്റർ കൺവൻഷൻ

മാവേലികര: ശാരോൻ ഫെലോഷിപ്പ് ചർച്ച് മാവേലിക്കര സെന്റർ കൺവൻഷൻ 2023 ഫെബ്രുവരി 2 വ്യാഴം മുതൽ 5 ഞായർ വരെ മാവേലിക്കര ഫയർസ്റ്റേഷനുസമീപം ശാരോൻ പ്രെയ്സ് സിറ്റി ചർച്ച് ആഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന പൊതുയോഗം ശാരോൻ ഫെലോഷിപ്പ് ചർച്ച് വൈസ് പ്രസിഡന്റ് പാസ്റ്റർ. ജേക്കബ് ജോർജ്ജ് ഉദ്ഘാടനം ചെയ്യുകയും പാസ്റ്റർമാരായ ഫിന്നി ജേക്കബ് (SFC മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി), അലക്സാണ്ടർ ഫിലിപ്പ് (SFC മാവേലിക്കര സെന്റർ മിനിസ്റ്റർ),പോൾ ഗോപാലക്യഷ്ണൻ ( SFC കുമ്പനാട് സെന്റർ മിനിസ്റ്റർ), തോമസ് ഫിലിപ്പ് വെണ്മണി ( IPC മാവേലിക്കര ഈസ്റ്റ് സെന്റർ മിനിസ്റ്റർ), സജു മാവേലിക്കര ( SFC മാവേലിക്കര സെക്ഷൻ പാസ്റ്റർ) എന്നിവർ ദൈവവചനം പ്രഘോഷിക്കുകയും രോഗികൾക്കായ് പ്രാർത്ഥിക്കുകയും ചെയ്യുന്നു.
ആത്മീയ ആരാധനയ്ക്ക് ശാരോൻ സെന്റർ ക്വയറും പാസ്റ്റർ സോവി മാത്യൂ, ബ്രദർ സാംസൺ ജോണിയും നേത്യത്വം നൽകും.
കൺവൻഷനോടനുബന്ധിച്ച് പാസ്റ്റേഴ്സ് കോൺഫറൻസ്, സഹോദരി സമാജം, സി. ഇ. എം. സൺഡെസ്കൂൾ സംയുക്ത മീറ്റിംഗ്, സംയുക്ത ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ഏവരെയും മിറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു.
