ഇടയ്ക്കാട് കുടുംബം കൂട്ടായ്മ അഞ്ചാമത് വാർഷികം ഇന്ന്

ഒരു ക്രിസ്തീയ സൗഹൃദ കൂട്ടായ്മയായ ഇടയ്ക്കാടു കുടുംബം കൂട്ടായ്മയുടെ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ച് ഇന്ന് സെമിനാർ നടക്കും.

വൈകിട്ട് 6 മണി മുതൽ ഇടയ്ക്കാട് എബനേസർ ഐ.പി.സി. ഹാളിൽ നടത്തുന്ന സെമിനാറിൽ പ്രസിദ്ധ സുവിശേഷ പ്രഭാഷകനും പരിശീലകനുമായ പാസ്റ്റർ ചെയ്സ് ജോസഫ് ക്ലാസുകൾ നയിക്കും. ഷാജൻ ജോൺ ഇടയ്ക്കാട് അദ്ധ്യക്ഷത വഹിക്കും. ഇടയ്ക്കാട് കുടുംബം ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നല്കും. കുടുംബം നടത്തി വരുന്ന മെഗാ ബൈബിൾ ക്വിസിൻ്റെ ആദ്യപകുതിയിലെ വിജയികൾക്കുള്ള സമ്മാന വിതരണവും ഉണ്ടായിരിക്കും.

ഒരു വാട്സാപ്പ് ചാറ്റ് ഗ്രൂപ്പായി ആരംഭിച്ച കൂട്ടായ്മ ഇന്ന് കൺവൻഷൻ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിപുലമായ ആത്മീക – സാമൂഹ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്ന മുന്നേറ്റമായി മാറിയിട്ടുണ്ട്. വിഭാഗ വ്യത്യാസമെന്യേ എല്ലാ ദൈവമക്കളെയും ചേർത്തു നിർത്തി മുന്നേറുകയാണ് ഇടയ്ക്കാട് കുടുംബം കൂട്ടായ്മ.

Leave A Reply

Your email address will not be published.