പകരം ആർ ? ഈ നഷ്ടം ആർ നികത്തും?
എം. പൗലോസ് പേര് അന്വർത്ഥമാണ്, അദ്ദേഹം മലയാളക്കരയ്ക്ക് ദൈവം നല്കിയ പൗലോസ് ആയിരുന്നു
പകരം ആര് ? ഈ നഷ്ടം ആരു നികത്തും?
എം. പൗലോസ് പേര് അന്വർത്ഥമാണ്, അദ്ദേഹം മലയാളക്കരയ്ക്ക് ദൈവം നല്കിയ പൗലോസ് ആയിരുന്നു.
സെമിനാരി വിദ്യാഭ്യാസ കാലഘട്ടത്തിൽ മുണ്ടും ഷർട്ടും ധരിച്ച് മുഖത്ത്
പുഞ്ചിരായിയുമായി എത്തിയ “ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ” ജീവിതത്തിൽ ആദ്യമായി കണ്ടു. സുവിശേഷത്തിന് വേണ്ടി സഹിച്ച പട്ടിണിയും അടിയും ഇടിയുമെല്ലാം അദ്ദേഹം സരസമായാണ് പറഞ്ഞതെങ്കിലും ഞങ്ങളുടെ ഹൃദയങ്ങളെ അത് കീറി മുറിച്ചു. രക്തം വിറ്റ് കർത്താവിൻറെ വേലയ്ക്കായി പ്രൊജക്ടർ വാങ്ങി എന്ന അനുഭവം എൻറെ ഉറക്കം കെടുത്തി.
ആ മിഷൻ ചലഞ്ച് ഞാനുൾപ്പടെ അനേകം കർതൃഭൃത്യന്മാരെ നോർത്തിന്ത്യയിൽ എത്തിച്ചു.
1966 ൽ സുവിശേഷ വേലയ്ക്ക് ഇറങ്ങിയ പാസ്റ്റർ എം പൗലോസിന് ആദ്യമായ് ഒരു സൈക്കിൾ ലഭിച്ചത് 1981ൽ ആയിരുന്നു. ദൈവവചനത്തോടൊപ്പം തൻ്റെ അനുഭവസാക്ഷ്യം അനേക മിഷനറിമാരെ പുറത്തു കൊണ്ടുവന്നു. അനേകരെ വിശ്വാസത്തിൽ ഉറപ്പിച്ചു. ഇടപാടുകളിലും വസ്ത്രധാരണത്തിലും സംസാരത്തിലും ജീവിതാവസാനം വരെ ക്രിസ്തുവിൻ്റെ ഭാവം ഉൾക്കൊണ്ട ധീര ഭടനായിരുന്നു പാസ്റ്റർ എം.പൗലോസ്
കഴിഞ്ഞ ചില വർഷങ്ങളായി അടുത്ത് ഇടപഴകാനും പ്രത്യേകിച്ച് ലോക്ക് ഡൗൺ തുടങ്ങി ശേഷം നിരവധി തവണ വിളിക്കാനും പ്രാർത്ഥിക്കാനും ഭാഗ്യം ലഭിച്ചു. ഞങ്ങളുടെ സഭയിൽ ശുശ്രൂഷിച്ചു. അവസാനം എന്നെ വിളിച്ചിട്ട് മൂന്നുദിവസത്തെ മിഷൻ ചലഞ്ച് വയ്ക്കണം, ഞാനും മക്കളും ശുശ്രൂഷിക്കാം എന്ന് പറഞ്ഞു. അതിന് ശേഷമാണ് രോഗിയായത്.
താഴ്മയും ദൈവസ്നേഹവും സുവിശേഷ ദാഹവും അദ്ദേഹത്തിൽനിന്നും പകർത്തണം. സുവിശേഷ വേല ജീവനേക്കാൾ സ്നേഹിച്ച അദ്ദേഹം പണി കഴിപ്പിച്ച സഭാഹോൾ കണ്ടിട്ടുണ്ടോ അത് മാത്രം കണ്ടാൽ ദൈവത്തോടുള്ള അദ്ദേഹത്തിൻറെ ബന്ധം മനസ്സിലാക്കാം… സുവിശേഷത്തിൻ്റെ വീരനായകന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി…. പോയി വിശ്രമിച്ചു കൊള്ളുക ഞങ്ങളും വേല തികച്ച് എത്തി കൊള്ളാം….
എം പൗലോസ് പാസ്റ്റർ എടുക്കപെട്ടു എന്ന വാർത്ത കേട്ടപ്പോൾ തന്നെ ഞാനൊരു ദൈവശബദം കേട്ടു … പകരം ആര് ? ഈ നഷ്ടം ആര് നികത്തും?
പാസ്റ്റർ ജെയിംസ് മുളവന
IPC Faithcity Church Churchgate, Mumbai.