മൃതദേഹം സംസ്കരിക്കാനായി പിവൈസി മറുകര പദ്ധതി

തിരുവല്ല: കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്കരിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ നേതൃത്വത്തിൽ ‘മറുകര ‘എന്ന പദ്ധതിക്ക് രൂപം കൊടുത്തു.

ലോക്ഡൗൺ കാലത്തും മറ്റും കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരെ സംസ്കരിക്കാനായി നിലവിൽ സമൂഹം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പിവെെസിയുടെ പുതിയ കാൽവയ്പ്പ്. ജില്ലകളിൽ പിവെെസിയുടെ സന്നദ്ധ സംഘം സംഭവ സ്ഥലത്തെത്തി സംസ്കാരത്തിന് വേണ്ട ക്രമികരണങ്ങൾ നടത്തുകയാണ് ഇതനുസരിച്ച് ചെയ്യുന്നത്.

മറുകര പദ്ധതിയെ കുറിച്ചും വിവിധ സാമൂഹിക പ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രഗത്ഭർ നയിക്കുന്ന പ്രത്യേക ഓൺലൈൻ അവബോധ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായും വിളിക്കുക:
919447339000
919633335211
9194005 74709
85249 77957

Leave A Reply

Your email address will not be published.