പി.വൈ.പി.എ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ രക്തദാനക്യാമ്പ് നടത്തി

തിരുവനന്തപുരം: പെന്തെക്കോസ്തു യംഗ് പീപ്പിൾ അസോസിയേഷൻ (PYPA) തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & ടെക്നോളജി ഹോസ്പിറ്റലുമായി സഹകരിച്ചു 2021 ഓഗസ്റ്റ് നാലിന് നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെന്ററിൽ വെച്ചു ലൈഫ്ലൈൻ രക്തദാനക്യാമ്പ് നടത്തി. മേഖല പിവൈപിഎ പ്രസിഡന്റ് പാസ്റ്റർ ജയിംസ് യോഹന്നാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ, മണ്ണന്തല വാർഡ് കൗൺസലർ ശ്രീമതി. വനജ രാജന്ദ്രബാബു രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐപിസി കേരളാ സ്റ്റേറ്റ് ജോയിൻ സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ അനുഗ്രഹ പ്രാർത്ഥന നടത്തി. പിവൈപിഎ സംസ്ഥാന ഉപാധ്യക്ഷൻ പാസ്റ്റർ സാബു ആര്യപ്പള്ളിൽ, ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ, പ്രസ്ബിറ്ററി അംഗം പാസ്റ്റർ വിജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. ലൈഫ് ലൈൻ എന്ന പേരിൽ എല്ലാ വർഷത്തിലും മേഖല പിവൈപിഎയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ രക്തദാന ക്യാമ്പ് നടത്തുമെന്ന് രക്തദാന ക്യാമ്പ് ഇൻ ചാർജ് മേഖല ട്രഷറർ ഇവാ. ബെനിസൻ പി ജോൺസൻ അറിയിച്ചു.
