പ്രാർത്ഥനകൾക്ക് നന്ദി അറിയിച്ച് പാസ്റ്റർ ഫിന്നി പാറയിൽ

കൊൽക്കത്ത: കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് കോവിഡും ന്യൂമോണിയയും ബാധിച്ച് കൊൽക്കത്തയിൽ ഹോസ്പിറ്റിലിൽ അഡ്മിറ്റ് ആയിരുന്ന ഐ പി സി വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് സെക്രട്ടറി കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ഫിന്നി പാറയിൽ ഇന്ന് ഒക്ടോബർ 14 ബുധനാഴ്ച്ച ഹോസ്പിറ്റിലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തി. ചില ദിവസങ്ങളിൽ കൂടെ മെഡിക്കേഷൻ ആവശ്യമാണ്. പ്രിയ കർത്തൃദാസന് വേണ്ടി പ്രാർത്ഥിച്ച, ഫോണിലൂടെ വിളിച്ച, എല്ലാവർക്കും പ്രത്യേകം നന്ദി അദ്ദേഹം അറിയിച്ചു. തുടർന്നും വെസ്റ്റ് ബംഗാളിൽ ശുശ്രൂഷയിൽ നിൽക്കുവാൻ ദൈവജനം പ്രാർത്ഥിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
