ജീവിതം എന്നെ പഠിപ്പിച്ചത്
കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ സീനിയർ സെൻ്റർ മിനിസ്റ്റർ പാ. വി ജോർജ് തൻ്റെ ആദ്യകാല യനുഭവത്തിൽ നിന്ന് അടർത്തിയെടുത്ത ജീവിതാനുഭവം
ആദ്യകാലങ്ങളിലെ അനുഭവങ്ങൾ പങ്കുവെയ്ക്കുമ്പോൾ കേൾവിക്കാർക്ക് നല്ലൊരു അനുഭവമായിരിക്കും ദൈവസഭ കേരളാ റീജിയന്റെ ശുശ്രൂഷയോടനുബന്ധിച്ച് അദ്യകാലങ്ങൾ എനിക്ക് ക്ലേശകരമായിരുന്നു സുവിശേഷം കേരളത്തിൽ വളർന്നതും പന്തലിച്ചതും കഷ്ടതയിലൂടെയാണ് എത്രയോ പേർ ത്യാഗം സഹിച്ചിട്ടുണ്ടാകാം. എന്റെ ജീവിതത്തിലും ഒട്ടേറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് , മുളകുഴ വേദപഠനത്തിന് ശേഷം ഞാനാദ്യം ഏറ്റെടുക്കുന്ന സഭ കുണ്ടു കാടായിരുന്നു.
✍️ 1980 മെയ് 3ന് കോട്ടയത്ത് നിന്ന് വണ്ടി കേറി ത്രിശൂരിൽ എത്തി അവിടെ എന്നെ സ്വീകരിച്ചത് ഒരു താടിക്കാരൻ പേര് AH ജോണിക്കുട്ടി (അദ്ദേഹം ദൈവസഭയിലെ മുൻ പാസ്റ്ററായിരുന്നു) ആകെ 2 കുടുംബമുള്ള സഭയിൽ 9 അംഗങ്ങൾ. പുല്ലുമേഞ്ഞ ഷെഡിലാണ് ആരാധന , വാടക വീട് കിട്ടുന്നത് വരെ ജോണിക്കുട്ടിയുടെ വീട്ടിൽ താമസിച്ചു ഒരു മാസം കഴിഞ്ഞപ്പോൾ ഒരു കടയുടെ മുറി വാടകക്ക് കിട്ടി അവിടെ താമസിച്ചു . എന്റെ ചെറുപ്പകാലത്ത് തന്നെ ശുശ്രൂഷകനായി ഇറങ്ങിയതിനാൽ പ്രതിബന്ധങ്ങൾ എനിക്കു വലുതായി തോന്നിയില്ല താമസ സ്ഥലത്ത് കിടക്കുവാനുള്ള പായ് മേടിക്കാൻ കാശില്ലാത്തതിനാൽ കൊണ്ടുവന്ന തുണി നീട്ടി വിരിച്ചു അതിന്റെ മുകളിൽ ഉറക്കം.
✍️ കൊതുകിന്റെ ശല്യം ഉണ്ടായിരുന്നെങ്കിലും ആ കടമുറി എന്നെ സംബന്ധിച്ചിടത്ത് വലിയതായിരുന്നു ആ മുറിയുടെ പുറത്ത് കല്ല് വച്ച് അടുപ്പുണ്ടാക്കി ആഹാരം പാകം ചെയ്യും സഭയിലെ രണ്ടമ്മച്ചിമാർ വിറക് കൊണ്ട് തരും ,ആദ്യ ആഴ്ചയിലെ ദശാംശം 15 രൂപ അങ്ങനെയിരിക്കെ ‘ജോസ് എന്ന സഹോദരൻ ഒരു ഞാറാഴ്ച്ച തന്റെ കൃഷിയായ കപ്പ വിറ്റുകിട്ടിയ ദശാംശം 100 രൂപ മേശയിൽ വച്ചു പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടു ഞാനെഴുന്നേറ്റു പ്രാർത്ഥിച്ചതിന് ശേഷം പറഞ്ഞു ഈ ദശാംശം കൊണ്ട് നമ്മുക്കൊരു കൺവൻഷൻ നടത്താൻ ആഗ്രഹമുണ്ട് സഭയിൽ കൂടിയിരുന്ന 10 പേരും എന്നോടൊപ്പം ചേർന്നു സന്തോഷത്തോടെ പിരിവെടുത്തു അങ്ങനെ വട്ടായിപ്പാറ ജംഗ്ഷനിൽ ദൈവസഭയുടെ ആദ്യ കൺവൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.
✍️ ആസ്ഥലത്ത് പരന്ന പറയുടെ മുകളിൽ വലിയ പന്തലിട്ടു എന്നെ സഹായിക്കാൻ ആ ദേശത്തെ ചെറുപ്പക്കാർ ഒരേ മനസ്സോടെ വന്നു ,CSl ,മാർത്തേമ്മ ,യാക്കോബ പള്ളിയിലെ വിശ്വാസികൾ എല്ലാം കൂടി ഒരു ഉൽസവാന്തരീക്ഷം വട്ടായിപ്പാറയിൽ ചർച്ച് ഓഫ് ഗോഡിന്റെ പ്രവർത്തനത്തെപ്പറ്റി ആദ്യമായാണ് അവർ കേൾക്കുന്നത്. 6 വശവും തൂക്കിയിട്ട പെട്രോൾമാക്സിന്റെ പ്രകാശത്തിന്റെയും ബാറ്ററിയിൽ ഓടുന്ന മൈക്കിന്റെ ശബ്ദത്തിൽ എന്റെ ആദ്യ കൺവൻഷൻ ,(ബാറ്ററിയിൽ ബൾബ് പ്രകാശിക്കുവാനുള്ള സൗകര്യം ഇല്ലായിരുന്നു അതിന് വാടക കൂടും) പ്രാസംഗിക്കുവാൻ അന്നത്തെ യൂത്ത് ഡയറക്ടർ പാ. പി ജെ ചാക്കോ ,പാ.കെ എം ജോൺ ,Y ജോസഫ് സർ ,ചാക്കോ സാർ, ഗാനശുശ്രൂഷ ചെയ്തത് ഇന്നത്തെ ഫിലദെൽപ്യാ സഭാ ഓവർസിയറായിരുന്ന ബേബി മാത്യു ,എന്നാൽ 4 ദിവസത്തെ കൺവൻഷന്റെ അവസാന ദിനം മൈക്ക് കാരന് കൊടുക്കുവാൻ കാശിന് അൽപം ബുധിമുട്ടുവന്നു കൺവൻഷൻ വേദിയിലിരുന്നു. ദൈവത്തോട് ഞാൻ പ്രാർത്ഥിക്കവേ കൺവൻഷൻ കഴിഞ്ഞ് ഒരാൾ എന്റെ അടുത്തേക്ക് വന്ന് അവിടെ സമീപത്തെ ബോക്കിംഹാൾ സഭാ ശുശ്രൂഷകനും ഇന്ന് ചേലക്കര സഭയിൽക്കൂടുന്ന മിനി സഹോദരിയുടെ പിതാവ് പാ. NC പോൾ ഒരു 20 രൂപ എന്റെ കൈയിൽ വച്ചു തന്നു ഞാനറിയാതെ ദൈവത്തെ സ്തുതിച്ച ഒരു ദിവസമായിരുന്നു യാതൊരു ബുധിമുട്ടുമില്ലാതെ കൺവൻഷൻ സമാപിച്ചു ,
✍️ വട്ടയി പാറയിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് പ്രവർത്തിച്ചു അനേകർ സുവിശേഷം അറിഞ്ഞു പന്തൽ നിറയെ ജനക്കൂട്ടമായിരുന്നു 3 കുടുംബം ദൈവസഭയോട് ചേർന്നു തുടർന്ന് 3 മാസത്തിന് ശേഷം ഡിസംബറിൽ അവിടെ വച്ച് തന്നെ yPE യുടെ രണ്ട് ദിവസത്തെ സെന്റെർ ക്യാമ്പ് നടത്തി ,അന്ന് ഞാൻ വിവാഹിതനല്ലാത്തതിനാൽ അധികം ചിലവ് ഉണ്ടായിരുന്നില്ലാ എനിക്ക് കിട്ടിയ ദശാംശം ഞാൻ പൗഡർ ട്ടിൻ കിഴിച്ച് കുടുക്കയാക്കി ആ കാശ് കൊണ്ട് വിശ്വാസികളുമായി ചേർന്ന് വട്ടായി ജംഗ്ഷന്റെ അടുത്തുള്ള നോർത്ത് വട്ടായിൽ മറ്റൊരു കൺവൻഷൻ നടത്തി. അവിടെ നിന്ന് ചാർജ് വിട്ട് മറ്റൊരു സഭയിലേക്ക് മാറുമ്പോൾ ആ വട്ടായി പാറ ജംഗ്ഷനിൽ സുവിശേഷത്തിന്റെ വിത്ത് പാകുവാൻ ദൈവം എന്നെ ഉപയോഗപ്പെടുത്തി,
✍️ വർഷങ്ങൾക്ക് ശേഷം ദൈവസഭയെന്നെ സെൻറർ മിനിസ്റ്ററായി ഉയർത്തിയപ്പോൾ.
ഞാൻ ത്രിശ്ശൂർ സെന്റർ മിനിസ്റ്ററായി ചേലക്കരയിൽ ചാർജ്ജ് ഏറ്റെടുത്ത് ശുശ്രൂഷിക്കവേ ആകസ്മികമായി ഞാൻ എൻ്റെ ശുശ്രൂഷാ ജീവിതം തുടങ്ങിയ സ്ഥലത്ത് കൂടെ പോയി ഞാൻ അന്ന് വാടകക്ക് താമസ്സിച്ചിരുന്ന കടമുറി ആരോ പൊളിച്ചുമാറ്റിയതിന്റെ അവശിഷ്ടങ്ങൾ കണ്ടു ആ കടമുറിയിൽ നിന്നാണ് ഞാൻ സുവിശേഷ പ്രവർത്തനം ആരംഭിച്ചത് ആ പ്രദേശത്ത് അന്ന് ആകെയുണ്ടായിരുന്നത് ചർച്ച് ഓഫ് ഗോഡിൻ്റെ ചർച്ച് മാത്രം .ഇന്ന് ധാരാളം പെന്തക്കോസ്ത് സഭകൾ അവിടുണ്ട് ഒരു പാട് വിശ്വാസികളും ഞാനാ സ്ഥലത്ത് കൂടി കടന്നു പോകുമ്പോൾ ഉൽസവ അന്തരീക്ഷത്തിൽ ജാതിമത ഭേതമന്യേ ആഘോഷിച്ച ആ കൺവൻഷൻ ഓർമ്മകൾ എൻ്റെ ഹൃദയത്തിലൂടെ കടന്നു പോയി. ഞാൻ മാത്രമല്ല എന്നെ പോലെ തന്നെ കഷ്ടമനുഭവിച്ചിരിക്കുന്ന എത്രയോ ദൈവ ദാസൻമാരും വിശ്വാസികളും ഇന്നീ കേരളത്തിലുണ്ട്,ഇന്നു ചുറുചുറുക്കോടെ പരസ്യ യോഗങ്ങൾ നടത്തുന്ന ചെറുപ്പക്കാരെ എന്റെ യാത്രയിൽ കാണാറുണ്ട് ഇന്നും സുവിശേഷ പ്രവർത്തനത്തിന് അതിന്റെതായ കഷ്ടപാടുണ്ട് . ഇന്നത്തെ തലമുറക്ക് ഒരു പക്ഷെ ഈ അനുഭവം നല്ല പ്രചോദനമാകട്ടെ .
✍️ 40 വർഷത്തിനിടയിൽ കൈയിലേക്ക് വന്ന ദൈവിക നന്മ കൂട്ടി വയ്ക്കാമായിരുന്നു .പഷെ ഞാൻ സാംബാദ്യത്തെക്കാൾ ഉപരി സുവിശേഷത്തിന് വേർതിരിച്ചു പല സ്ഥലങ്ങളിലും വാടക്കക്കും പാഴ്സ് നേജുകളിലും ജീവിതം തള്ളിനീക്കിയപ്പോൾ തല ചായ്ക്കാൻ ഒരിടം മേടിക്കുവാൻ മറന്നു. പക്ഷെ ഒരു പാട് പേർക്ക് സ്വർഗത്തിലിടം മേടിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞു ലാഭേച്ചയില്ലാതെ സുവിശേഷ പ്രവർത്തനത്തിനിറങ്ങിയാൽ ഇന്നല്ലെങ്കിൽ നാളെ അതുമല്ലെങ്കിൽ അടുത്ത തലമുറയെ ദൈവം അനുഗ്രഹിക്കും. കാരണം കർത്താവ് നമ്മുടെ തലമുറതലമുറയായി നമ്മുടെ സങ്കേതമാണ്
പാസ്റ്റർ: വി ജോർജ്
9747795918