പാസ്റ്റർ വി.എ തമ്പി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

കോട്ടയം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സ്ഥാപക പ്രഡിഡന്റ് റവ. വി.എ. തമ്പി (81) കർത്തൃസന്നിധിയിൽ

പക്ഷാഘാതത്തെ തുടർന്ന് ചില ദിവസങ്ങളായി കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.

ഇന്ത്യയിലും വിദേശത്തുമായി നൂറുകണക്കിന് ദൈവസഭകളുടെ സ്ഥാപകനാണ് അദ്ദേഹം. വേദപരിശീലനത്തിനായി അദ്ദേഹം ചിങ്ങവനത്തു സ്ഥാപിച്ച ബൈബിൽകോളേജിൽ നിന്നും നൂറുകണക്കിന് വേദവിദ്യാർത്ഥികൾ പഠനം കഴിഞ്ഞു സുവിശേഷവേലയിൽ ആയിരിക്കുന്നു.

ഇന്ത്യയുൾപ്പടെ നേപ്പാൾ, മിഡിലീസ്റ്റ്‌ എന്നിവിടങ്ങളിലായി 4550 സഭകളും പതിനഞ്ച് ബൈബിൾ കോളേജുകളും, പതിനേഴ് അനാഥാലയങ്ങൾ, എട്ട് ഹൈസ്കൂളുകൾ, എൺപത്തിയഞ്ച് തയ്യൽ സ്കൂളുകൾ, എൻജിനിയറിങ് സ്കൂൾ എന്നിവയുടെ സ്ഥാപകനും ആയിരുന്നു പാസ്റ്റർ തമ്പി.

സുവിശേഷ പ്രവർത്തനത്തിൽ കേരളത്തെ ഇളക്കിമറിച്ച ഒരു മാതൃകാ നേതാവിനെയാണ് പെന്തക്കോസ്ത് സമൂഹത്തിന് നഷ്ടമായിരിക്കുന്നത്. ശാന്തവും സമാധാനപരവുമായ പുഞ്ചിരിയോടുകൂടിയുള്ള അദ്ദേഹത്തിന്റെ സമീപനം ആരുടെയും ഹൃദയത്തിൽ അലിഞ്ഞു ചേരുന്നതായിരുന്നു.

ഏത് തിരക്കിനിടയിലും എല്ലാവരുടെയും തമ്പിച്ചായൻ എന്ന പാസ്റ്റർ വി എ തമ്പി തന്നെ കാണാൻ വരുന്നവരുടെ ഏത് വിഷയവും ശ്രദ്ധയോടെ കേൾക്കുകയും ആശ്വാസം പകരുകയും ചെയ്തിരുന്നു.

മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു.

കുറിച്ചി നീലംപേരൂർ വേണാട്ട് ഏബ്രഹാമിന്റെ മകനായി 1941ൽ ജനിച്ചു. ക്നാനായ സമുദായത്തിൽ നിന്ന് പെന്തെക്കോസ്ത്‌ അനുഭവത്തിലേക്ക് നയിക്കപ്പെട്ട ഇദ്ദേഹം ശക്തനായ സുവിശേഷകനും അനുഗ്രഹീതനായ പ്രഭാഷകനുമാണ്. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് സുവിശേഷീകരണത്തിനുവേണ്ടി സമ്പൂർണ്ണമായി ഇറങ്ങിത്തിരിച്ച ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായി നിരവധി സഭകൾ ഉടലെടുത്തു. 1976ൽ ന്യൂ ഇന്ത്യാ ദൈവസഭ എന്ന പ്രസ്‌ഥാനത്തിന് തുടക്കം കുറിച്ചു. ഇന്ന് ഇന്ത്യയിൽ 2350 -ലധികം ലോക്കൽ സഭകളും മറ്റ് നിരവധി വിദ്യാഭ്യാസ-ആതുര സ്ഥാപനങ്ങളുമുള്ള പ്രസ്ഥാനമായി ഇത് വളർന്നു കഴിഞ്ഞു.

പാസ്റ്റർ. വി.എ തമ്പിയുടെ നേതൃത്വത്തിലുള്ള ന്യൂ ഇന്ത്യ സഭയ്ക്ക് 6 ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഗ്വാളിയറിൽ ബഥേസ്ത ഇൻസ്റ്റിറ്റ്യൂട്ട് – ഓഫ് ടെക്നോളജി & സയൻസ് എന്ന പേരിൽ എഞ്ചിനിയറിംഗ് കോളജും സഭക്കുണ്ട്. കൂടാതെ 12 അനാഥ ശാലകളും ഏഴ് മൊബൈൽ ടീമുകളും സഭയുടെ പ്രവർത്തനങ്ങളുടെ ഭാഗമാണ്.

ഭാരതത്തിലെ പെന്തെക്കോസ്തുസഭകളുടെ സംയുക്തവേദിയായ പിസിഐയുടെ കേന്ദ്രകമ്മറ്റി അംഗമാണ്. ഭാര്യ മറിയാമ്മ തമ്പി പ്രഭാഷകയും ടിവി അവതാരികയുമാണ്.

മക്കൾ: ബിജു തമ്പി, ബിനി തമ്പി, ബീന തമ്പി, ബിനു ബിനു എന്നിവർ വിവിധ നിലകളിൽ കർതൃശുശ്രൂഷകളിൽ പങ്കാളികളാണ്. കോട്ടയം ചിങ്ങവനം ന്യൂ ഇന്ത്യ സഭാ ആസ്ഥാനത്ത് ഭൗതീക ശരീരം പൊതു ദർശ്ശനത്തിന് വെയ്ക്കും. ശേഷം സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.