
കാലിഫോർണിയ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ആലുവ സെന്ററിൽ ഫെയ്ത്ത് സിറ്റി സഭയുടെ സീനിയർ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ പി ആർ ബേബി (71 വയസ്സ്) നവംബർ 3 വ്യാഴാഴ്ച്ച രാവിലെ ഇന്ത്യൻ സമയം 6.53 ന് കാലിഫോണിയയിലെ പോർറ്റ്ലാണ്ടിലെ പ്രൊവിഡൻസ് സെന്റ് വിൻസെന്റ് മെഡിക്കൽ സെന്ററിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരിക പ്രയാസങ്ങൾ മൂലം കഴിഞ്ഞ ഒരു വർഷമായി മകന്റെ കൂടെയായിരുന്നു താമസം.
അമേരിക്കയിൽ വച്ച് ചില ദിവസങ്ങൾക്ക് മുൻപ് രാത്രി മകന്റെ വീട്ടിൽ വച്ച് ആഹാരം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നതിനിടയിൽ കടുത്ത ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് പെട്ടന്നുണ്ടായ ഹൃദയഘാതത്തെ തുടർന്ന് ഹോസ്പിറ്റിലിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നു.
