
അസംബ്ലിസ് ഓഫ് ഗോഡ് വിളപ്പിൽ സെക്ഷനിലെ കാപ്പിക്കാട് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ജെ വിൻസെന്റ് (48 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മുണ്ടേല, ചെമ്പൂര്, കിളിയൂർ എന്നി സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്.
പാസ്റ്റർ വിൻസൻ്റിന് ഒക്ടോബർ 31 തിങ്കളാഴ്ച്ച രാത്രിയിൽ ഹൃദയസംബന്ധമായ പ്രയാസങ്ങൾ നേരിടുകയും നിത്യതയിലേക്ക് യാത്രയാവുകയും ചെയതു. പാസ്റ്റർ വിൻസെന്റ് വളരെ ഉത്സാഹത്തോടെയും വിശ്വസ്തതയോടെയും കർത്താവിന്റെ ശുശ്രൂഷ ചെയ്തു വരികയായിരുന്നു.
ഭാര്യ : സിസ്റ്റർ പ്രമീള വിൻസെന്റ് . മക്കൾ : ആരോൺ, റീയ.
