ഐ പി സി കൊട്ടാരക്കര മേഖല സണ്ടേസ്കൂൾ പ്രവർത്തന ഉദ്ഘാടനവും അധ്യാപക സമ്മേളനവും

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി

കൊട്ടാരക്കര: ഐ പി സി മേഖല സണ്ടേസ്കൂൾസ് അസോസിയേഷൻ 2022 – 25 കാലയളവിലെ പ്രവർത്തനോദ്ഘാടനവും അധ്യാപക സമ്മേളനവും നവംബർ 13 ഞായറാഴ്ച വൈകിട്ട് 3 ന് കൊട്ടാരക്കര ബേർശേബ ഹാളിൽ നടക്കുന്നു. മേഖല പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് പ്രവർത്തന ഉദ്ഘാടനം നടത്തും, ഏജി മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ മുൻ സൂപ്രണ്ട്. സുവി.പി.സി. തോമസ് മുഖ്യസന്ദേശവും , ഐ പി സി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അനുമോദന സന്ദേശം നല്കും. മേഖല വൈസ് പ്രസിഡന്റ് പാസ്റ്റർ വി.വൈ. തോമസ് അനുഗ്രഹപ്രാർത്ഥന നടത്തും.

സണ്ടേസ്കൂൾ സംസ്ഥാന ട്രഷറർ ബ്രദർ ഫിന്നി പി. മാത്യു, ഐ പി സി സംസ്ഥാന ജോയിന്റ് സെക്രട്ടറി ബ്രദർ ജെയിംസ് ജോർജ് , ഐപിസി സംസ്ഥാന ട്രഷറർ ബ്രദർ പി.എം.ഫിലിപ്പ് എന്നിവരെ അനുമോദിക്കും.

ഗിലയാദ് മ്യൂസിക് ബാന്റ് ഗാനശുശ്രൂഷയ്ക് നേതൃത്വം നല്കും. പ്രസിഡന്റ് പാസ്റ്റർ ബിജുമോൻ കിളിവയൽ അദ്ധ്യക്ഷതവഹിക്കും. സെക്രട്ടറി പാസ്റ്റർ ബിജു ജോസഫ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പാസ്റ്റർ ഷാജി വർഗീസ്‌ കലയപുരം കൃതജ്ഞതയും അറിയിക്കും.

പാസ്റ്ററമാരായ സാജൻ ഈശോ പ്ലാച്ചേരി, റെജി ജോർജ്, ജിനു ജോൺ , ബ്രദർ എ. അലക്സാണ്ടർ എന്നിവർ നേതൃത്വം നല്കും.

മേഖല താലന്ത് പരിശോധന നവംബർ 19 ന് ബേർ ശേബയിൽ നടക്കുമെന്ന് താലന്ത് കൺവീനർ ബ്രദർ ജേക്കബ് ജോൺ അറിയിച്ചു.

Leave A Reply

Your email address will not be published.