ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്നു ; ആശങ്കയോടെ വിദ്യാർഥികളും അധ്യാപകരും.
പഠനം രണ്ടാം വർഷവും ഓൺലൈനായി തുടങ്ങുമ്പോൾ നികത്താനുള്ള ഒട്ടേറെ അധ്യാപക ഒഴിവുകൾ, ഹെഡ്മാസ്റ്റർ പ്രമോഷൻ്റെ പേരിൽ കേസ് നിലനിൽക്കുന്നതിനാൽ പ്രഥമ അധ്യാപകരുടെ പോസ്റ്റ് ഇതുവരെ നികത്താതെ സ്കൂളുകളും ഉണ്ട്.
തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിന് ആരംഭിക്കാനിരിക്കെ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളുടെ കണക്കെടുപ്പിനായി വിദ്യാഭ്യാസ വകുപ്പ് 27ന് സർവ്വേ പൂർത്തീകരിക്കും. സ്മാർട്ട്ഫോൺ, ലാപ്ടോപ്, ടിവി എന്നിവ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾ പൊതു പഠന സൗകര്യം ഇല്ലാത്ത വിദ്യാർഥികൾ എന്നിവരുടെ എണ്ണമാണ് ശേഖരിക്കുന്നത്. കണക്കെടുപ്പ് പൂർത്തിയാക്കിയാലുടൻ ബദൽ സംവിധാനങ്ങൾ നടപ്പിലാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ അധ്യയന വർഷം 70% ത്തോളം വിദ്യാർത്ഥികൾ ഓൺലൈൻ പഠന സൗകര്യങ്ങൾ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ടിവിയോ സ്മാർട്ട് ഫോണ് ലഭ്യമല്ലാത്ത ഒരുപാട് കുട്ടികളുടെ മേഖലകളിൽ സാംസ്കാരിക കേന്ദ്രങ്ങളും വായനശാല കേന്ദ്രീകരിച്ച് ടിവികൾ സ്ഥാപിച്ചാണ് വിക്ടേഴ്സ് ചാനലിലെ ക്ലാസുകൾ കാണാനുള്ള സൗകര്യം ഒരുക്കിയത്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി നിലനിൽക്കുന്നതിനാൽ അത്തരം കൂടിച്ചേരലുകൾ സാധ്യമാകുമോ എന്ന് ഉറപ്പില്ല. അതേസമയം അത്തരം സ്ഥലങ്ങൾ എവിടെയാണെന്ന് മുൻകൂർ ധാരണ ഉള്ളതിനാൽ പരിഹാരനടപടികൾ എളുപ്പമാകുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷ.
സ്മാർട്ട്ഫോൺ പലർക്കും ലഭ്യമായിരുന്നു എങ്കിലും മാതാപിതാക്കൾ ജോലിക്ക് പോകുന്ന വീടുകളിൽ ഒന്നിലധികം കുട്ടികളുള്ള വീടുകളിൽ എത്രത്തോളം പ്രായോഗികമായും എന്നതിലും ആശങ്കയുണ്ട്. പ്രവേശനം നടത്തുന്നതോടൊപ്പം സൗകര്യമില്ലാത്ത കുട്ടികളുടെ വിവരവും പ്രഥമ അധ്യാപകർ ശേഖരിക്കും.
വിക്ടേഴ്സ് ലെ ക്ലാസ്സുകൾ മാത്രം ആകാതെ അതാത് സ്കൂളിലെ അധ്യാപകർ സ്വന്തം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ എടുക്കണമെന്ന് നിർദ്ദേശം വന്നിരുന്നു. എന്നാൽ ഇത് എങ്ങനെ നടപ്പാക്കണം എന്ന് വ്യക്തമായ നിർദ്ദേശം അധ്യാപകർക്ക് ലഭിച്ചിട്ടില്ല. പരിശീലന പരിപാടികൾ ഒന്നും തന്നെ ഇതുവരെ ആരംഭിച്ചിട്ടില്ല. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി കഴിഞ്ഞവർഷം തുടർ പ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചിരുന്നെങ്കിലും എല്ലാ വിഭാഗം വിദ്യാർത്ഥികളിലേക്കും അത് എത്തിയിരുന്നില്ല. ഇത്തവണ അധ്യാപകർ ഓൺലൈൻ ക്ലാസുകൾ എടുക്കുകയാണെങ്കിൽ എല്ലാ വിദ്യാർത്ഥികൾക്കും സ്മാർട്ട്ഫോൺ ലഭ്യമാക്കുകയോ വഴിയുള്ളൂ.
പഠനം രണ്ടാം വർഷവും ഓൺലൈനായി തുടങ്ങുമ്പോൾ നികത്താനുള്ള ഒട്ടേറെ അധ്യാപകർ ഒഴിവുകൾ, ഹെഡ്മാസ്റ്റർ പ്രമോഷന് പേരിൽ കേസ് നിലനിൽക്കുന്നതിനാൽ പ്രഥമ അധ്യാപകരുടെ പോസ്റ്റ് ഇതുവരെ നികത്താതെ സ്കൂളുകളും ഉണ്ട്.
ചില സ്കൂളുകളിൽ കഴിഞ്ഞ ഒന്നരവർഷമായി പ്രഥമ അധ്യാപകരില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ തന്നെ ഒഴിവുള്ള മറ്റു പോസ്റ്റുകൾ ലേക്ക് പുതിയ അധ്യാപകർക്ക് നിയമന ഉത്തരവുകൾ നൽകിയിരുന്നെങ്കിലും സ്കൂൾ തുറക്കാത്തതിനാൽ ഇവർക്ക് ജോലി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.