നിലയ്ക്കാത്ത ഗാനങ്ങളും മരിക്കാത്ത ഓർമ്മകളും സമ്മാനിച്ച് ജനഹൃദയങ്ങളിൽ ഇടം നേടിയ ഭക്തച്ചായന് യാത്രാമൊഴി… ‘സത്യങ്ങൾ മനസ്സിലാക്കി കൂടെ നിന്ന ദൈവമനുഷ്യൻ.’

അനുസ്മരണം: പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ ബാംഗ്ലൂർ

എൻ്റെ ചെറുപ്പം മുതൽ ഹാർട്ട് ബീറ്റ്സിലൂടെ പാസ്റ്റർ ഭക്തവത്സലൻ്റെ ഗാനങ്ങൾ കേൾക്കാൻ തുടങ്ങി എങ്കിലും 2000 ത്തിൽ ബാംഗ്ലൂരിൽ വന്നതിന് ശേഷമാണ് അച്ചായനെ അടുത്തറിഞ്ഞത്.

2005 ൽ ബാംഗ്ലൂരില ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ ‘ആത്മീയസംഗമം’ എന്ന പ്രോഗ്രാമിലൂടെ അച്ചായനെ അടുത്തറിയാൻ തുടങ്ങി. ക്രൈസ്തവ സമൂഹത്തിന് വിശ്വപ്രസിദ്ധമായ ആനേക ഗാനങ്ങൾ സമ്മാനിച്ച ആ അതുല്യ പ്രതിഭയുമായുള്ള സ്നേഹബന്ധം എന്നെ ഏറെ ആകർഷിച്ചു. ആ ഇഴയടുപ്പം പാസ്റ്റർ ഭക്തവതസൻ എന്ന വിളിയിൽ നിന്നും എന്നെ ‘ഭക്തച്ചായാ’ എന്ന് വിളിക്കുന്ന ബന്ധത്തിലേക്ക് എത്തിച്ചു. ആരോടും സൗമ്യമായി ഇടപെടുന്ന വ്യക്തിത്വം. പരാതിയോ പരിഭവമോ ഇല്ലാത്ത ജീവിത ശൈലി. ശത്രുതാ മനോഭാവമില്ലാതെ പ്രതികൂലത്തെ പുഞ്ചിരിയോടെ നേരിടുന്ന ക്രിസ്തു ഭക്തൻ. ഇതോക്കെ ആയിരുന്നു എനിക്ക് ഭക്തച്ചായൻ.

‘ആത്മീയസംഗമം’ വേദിയിലൂടെ ഞങ്ങൾക്ക് ഒരുമിച്ച് കർത്താവിനു വേണ്ടി പാടുവാനും യേശു കർത്താവിനെ ഉയർത്തുവാനും ഇടയായിട്ടുണ്ട്. 2007 ൽ എൻ്റെ വിവാഹാനന്തരം കുടുബമായി ഭക്തച്ചായൻ ഞങ്ങളെ ഏറെ സ്നേഹിച്ചു. അന്ന് ഞാൻ ജോലിൽ ആയിരുന്ന സ്ഥാപനങ്ങളിൽ അച്ചായൻ വരികയും, താൻ നടത്തുന്ന പല പ്രോഗ്രാമുകളെ കുറിച്ച് ചർച്ച ചെയ്യുകയും ആവുന്നടത്തോളം സഹകരിപ്പാനും ദൈവം ഭാഗ്യം നല്കി.

 

2011 മുതൽ 2016 ജനുവരി വരെ ഒരേ സഭയിൽ ഒന്നിച്ച് ആരാധിക്കുവാൻ ദൈവം സഹായിച്ചു. ആ കാലയളവ് ഒരനുഗ്രഹം ആയിരുന്നു. എൻ്റെ മുത്ത മകൾ ജോഹന്ന 5 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ അവൾ ആദ്യമായി പാടി തുടങ്ങിയപ്പോൾ മോളെ അടുത്ത് വിളിച്ച് അഭിനന്ദിച്ചത് ഞങ്ങൾ ഓർക്കുന്നു. അന്ന് മുതൽ എപ്പോൾ കണ്ടാലും മോളെ മുന്നോട്ട് കൊണ്ട് വരണം, അവളെ പാട്ടുകൾ പരിശീലിപ്പിക്കണം എന്ന് അച്ചായൻ എപ്പോഴും ഓർപ്പിക്കുമായിരുന്നു.

 

2016ൽ ഞങ്ങൾ ദൈവ സഭയ്ക്ക് തുടക്കമിടുമ്പോൾ പ്രിയ ഭക്തച്ചായൻ്റെ വാക്കുകൾ ഞങ്ങൾക്ക് ഒത്തിരി പ്രജോദനമായിട്ടുണ്ട്. അന്നത്തെ പ്രതിസന്ധി ഘട്ടത്തിൽ അച്ചായൻ എപ്പോഴും വിളിച്ച് കാര്യങ്ങൾ തിരക്കുമായിരുന്നു. വ്യക്തിപരമായി ഞങ്ങളുടെ അനുഭവത്തിൽ ‘സത്യങ്ങൾ മനസ്സിലാക്കി കൂടെ നിന്ന ദൈവമനുഷ്യൻ.’

 

ഞങ്ങളുടെ മൂത്ത രണ്ട് കുഞ്ഞുങ്ങൾ (ജോഹന്ന, ജോവിയ) ഒരുമിച്ച് കീബോർഡ് വായിച്ച് പാടുവാൻ തുടങ്ങിയപ്പോൾ അച്ചായൻ അവരെ പ്രത്യേകം പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. കോവിഡ് കാലയളവിൽ അച്ചായൻ നേതൃത്വം വഹിക്കുന്ന എല്ലാ ഓൺലൈൻ മീറ്റിംഗുകളും വിളിച്ചറിയിക്കുകയും ആവുന്നടത്തോളം പങ്കെടുക്കുവാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കരുതുന്നു. അച്ചായൻ്റെ അവസാന ആഴ്ച്ചകളിൽ ആശുപത്രിൽ അഭയം പ്രാപിച്ചത് മുതൽ വ്യക്തിപരമായും സഭയായും ഞങ്ങൾ പ്രാർത്ഥിച്ചു. മകൾ ബിനിയെ വിളിച്ച് വിവരങ്ങൾ നിരന്തരം അന്വഷിച്ചു കൊണ്ടിരുന്നു.

 

അച്ചായൻ്റെ വേർപ്പാട് ഈ ലോകത്തിൽ ഒരു നഷ്ടമാണ് എങ്കിലും നിത്യതയിൽ നമുക്ക് ഒരുമിച്ച് കാണാം. എൻ്റെ പിതാവിന് അടിയന്തരമായി വേണ്ടിവന്ന ശസ്ത്രക്രിയയോടുള്ള ബന്ധത്തിൽ ഞാൻ നാട്ടിൽ ആയിരിക്കുന്നതു കൊണ്ട് പ്രിയ ഭക്തച്ചായൻ്റെ അടക്കശുശ്രൂഷയിൽ പങ്കെടുക്കാൻ കഴിയാത്ത ദുഃഖമുണ്ട്. പ്രിയ ബീന ആൻ്റിയെയും, ബിബിനെയും, ബിനിയെയും, ബെൻജിയെയും ദൈവം ആശ്വസിപ്പിക്കട്ടെ.

നിലയ്ക്കാത്ത ഗാനങ്ങളും മരിക്കാത്ത ഓർമ്മകളും സമ്മാനിച്ച് ജനഹൃദയങ്ങളിൽ ഇടം നേടിയ ഭക്തച്ചായന് യാത്രാമൊഴി.

Pastor Justin Gilgal Bangalore & Family.

 

Pastors & Believers

Gilgal Christian Assembly, Gilgal Global Worship Centre Bangalore.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.