
മസ്കറ്റ് : കോവിഡ് ബാധിച്ച് അടൂർ ആനന്ദപ്പള്ളി കോളഞ്ഞികൊമ്പിൽ ശ്രീ സാം ജോർജിന്റെ ഭാര്യയും ഐ പി സി ഗോസ്പെൽ സെന്റർ മമ്മൂട് സഭാംഗമായിരുന്ന ശ്രീമതി ബ്ലെസി സാം (37 വയസ്സ് ) മസ്ക്കറ്റിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. പനി പിടിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും 14 ദിവസം വെന്റിലേറ്ററിലും ആയിരുന്നു. വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി പാസ്റ്റർ കെ റ്റി തോമസിന്റെ മകളാണ്. മക്കൾ: കെസിയ സാം, കെവിൻ സാം. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
