
തിരുവല്ല: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ മുൻ ജനറൽ ട്രഷററും, പവർവിഷൻ ടി.വി. ഡയറക്ടറുമായ ബ്രദർ സജി പോളിന്റെ പിതാവ്, റിട്ടയേർഡ് കെ.സി. ഇ. ബി. ഉദ്യോഗസ്ഥൻ എം. എം. പൗലോസ് (90) ഓഗസ്റ്റ് 12 നു പുലർച്ചെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം കഞ്ഞിക്കുഴി മടത്തികാട്ടിൽ കുടുംബാംഗമായ പരേതൻ കോട്ടയം മൂലേടം ഐ. പി. സി. സഭാംഗമാണു.
ഭൗതീക സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 14 ശനിയാഴ്ച രാവിലെ 8 നു സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തുടർന്ന് 11 മണിയോടെ ഐ. പി. സി. മൂലേടം സഭാ മന്ദിരത്തിലെ ശുശ്രൂഷാനന്തരം സഭാ സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും. സംസ്കാര ശുശ്രൂഷകൾ തത്സമയം www.powervisiontv.com-ൽ ദർശിക്കാവുന്നതാണു.
ഭാര്യ: ഏലിയാമ്മ പോൾ
മക്കൾ: മാത്യു പോൾ, ജേക്കബ്ബ് പോൾ, സജി പോൾ, ബ്ലെസി ഏബ്രഹാം, ലവ് ലി പോൾ.
മരുമക്കൾ: ജെസ്സി മാത്യു, സൂസൻ ജേക്കബ്ബ്, കുഞ്ഞുമോൾ സജി, എബി എബ്രഹാം (പവർവിഷൻ യു. എസ്. എ. പ്രസിഡന്റ്), പരേതനായ ഫിബി
