ഐപിസി തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ ഏകദിന ഫാമിലി കോൺഫറൻസ്; ഓഗസ്റ്റ് ഒൻപതിന്

തിരുവനന്തപുരം: ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭാ തിരുവനന്തപുരം മേഖലയുടെ നേതൃത്വത്തിൽ സെന്റർ ലോക്കൽ ശുശ്രുഷകന്മാരുടെയും വിശ്വാസികളുടെയും സംയുക്ത ഫാമിലി കോൺഫറൻസ് 2021 ആഗസ്റ്റ് ഒൻപത് തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെ സൂം പ്ലാറ്റ്ഫോമിൽ കൂടി നടത്തപെടുന്നു. ഐപിസി തിരുവനന്തപുരം മേഖല പ്രസിഡന്റ് പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ പാസ്റ്റർ ബാബു ചെറിയാൻ പിറവം മുഖ്യ സന്ദേശം നൽകും. ഐപിസി തിരുവനന്തപുരം മേഖലാ എക്സിക്യൂട്ടീവ് മീറ്റിംഗിന് നേതൃത്വം നൽകും.

Leave A Reply

Your email address will not be published.