
മസ്കറ്റ്: പത്തനംതിട്ട റാന്നി കുമ്പളാം പോയ്ക കൈപ്പള്ളി മാലിൽ ചാണ്ടി ഫിലിപ്പിെൻറ മകൻ മിജി ജാകോബ് ചാണ്ടി (48) മസ്കത്തിലെ അപ്പോളൊ ആശുപത്രിയിൽ നിര്യാതനായി. പതിനഞ്ച് വർഷമായി അൽ ഹാജിരി കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിൽനിന്നും ലീവ് കഴിഞ്ഞ് തിരികെ ജോലിക്ക് കയറിയത്. മാതാവ്: റബേക്ക ചാണ്ടി.
ഭാര്യ: ലിറ്റ പി. അബ്രഹാം. മൃതദേഹം ഗോബ്റ ആസ്റ്റർ ആശുപത്രി മോർച്ചറിയിൽ. കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
