
ഫിലദൽഫിയാ: ബാംഗ്ലൂർ ആർ.ടി നഗർ എച്ച്.എം.ടി ലേഔട്ട് (ബാറ്റാ ഷോറൂമിന് പിൻവശം) നിവാസിയും മാവേലിക്കര മുണ്ടപ്ലാക്കൽ തട്ടാക്കുന്നിൽ (വാഴക്കുന്നത്ത്) മാത്യൂ തോമസ്, 83 (കുഞ്ഞുമോൻ) അമേരിക്കയിൽ നിര്യാതനായി. മാവേലിക്കര തഴക്കര കാങ്കാലിൽ കുടുംബാംഗം പരേതയായ മേരിക്കുട്ടിയാണ് ഭാര്യ.
ദീർഘ വർഷങ്ങൾ ജോലിയോടുള്ള ബന്ധത്തിൽ കുടുംബമായി ഷാർജയിൽ പാർത്ത് ഷാർജ ചർച്ച് ഓഫ് ഗോഡിൽ അംഗങ്ങളായിരുന്നു. 2000 ത്തിൽ ബാംഗ്ലൂരിൽ സ്ഥിരതാമസം ആകുകയും ആർ.ടി നഗർ ചർച്ച് ഓഫ് ഗോഡിൽ തുടർന്ന് പോകുകയും ചെയ്തു. ശേഷം ബാംഗ്ലൂർ ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്റർ സഭയുടെ സ്ഥാപനത്തിൽ മുഖ്യപങ്കാളിയായി പ്രവർത്തിക്കുകയും കുടുംബമായ് ആരാധിച്ചു വരികയും ചെയ്തു.
2018ൽ ഭാര്യയുടെ മരണാനന്തരം അമേരിക്കയിൽ ഫിലദൽഫിയായിൽ ഉള്ള മകൻ രെൻജിയോടൊപ്പം താമസമാക്കി. ശാരീരിക അശ്വസ്തതയെ തുടർന്ന് അവിടെ വച്ച് മരണം സംഭവിക്കുകയായിരുന്നു.
മക്കൾ: റെയ്നു, രെൻജി, സണ്ണി (എല്ലാവരും യു.എസ്.എ)
മരുമക്കൾ: അജു, മിമി, സൈറ (എല്ലാവരും യു.എസ്.എ)
കൂടുതൽ വിവരങ്ങൾക്ക്:
ചാണ്ടി തോമസ് (സണ്ണി)
+12679188358 (USA)
