ഷാർജയിൽ മകളുടെ സി ബി എസ് ഇ +2 പരീക്ഷാഫല വിജയാഘോഷത്തിനിടെ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു

ഷാർജ: ഷാർജയിൽ മകളുടെ സി ബി എസ് ഇ +2 പരീക്ഷാഫല വിജയാഘോഷത്തിനിടെ ഹൃദയാഘാതം മൂലം മലയാളി മരണമടഞ്ഞു. റോളയിൽ താമസിക്കുന്ന വ‌ടകര പാലച്ചുവട്ടിൽ വീട്ടിൽ ജോസ് വര്‍ഗീസാണ് (55 വയസ്സ്) ജൂലൈ 30 വെള്ളിയാഴ്ച്ച ഷാർജയിൽ വച്ച് മരണമടഞ്ഞത്. 

മകൾ ഡോണ എലിസബത്ത്‌ ജോണിന്റെ പ്ലസ് ടു ഫലം ഇന്നലെയാണ് വന്നത്. 96% മാർക്ക് ലഭിച്ചതിനാൽ അതീവ സന്തോഷത്തിലായിരുന്നു ജോസ് വർഗീസും കുടുംബവും. ഫലം അറിഞ്ഞതിന്​ പിന്നാലെ സുഹൃത്തുക്കൾക്ക്​ മധുര വിതരണം നടത്തിയിരുന്നു. ഇതിനു ശേഷമാണ് മരണം സംഭവിച്ചത്.

ഭാര്യ: മിനി ജോസ്. മക്കൾ: ഡിയോൺ ജോർജി ജോസ്, ഡോണ എലിസബത് ജോൺ.

മൃതദേഹം ഷാർജ കുവൈത്ത്​ ഹോസ്​പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്ത് വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.