
റിയാദ് : മുണ്ടക്കയം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗങ്ങളായ ശ്രീ തങ്കച്ചൻ ശ്രീമതി മോളി തങ്കച്ചൻ ദമ്പതികളുടെ മൂത്ത മകനും, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് സെക്രട്ടറി കർത്തൃദാസൻ പാസ്റ്റർ ബോബൻ തോമസിന്റെ സഹോദരിയുടെ മൂത്ത മകനുമായ ബ്രദർ മഞ്ചേഷ് എബ്രഹാം (43 വയസ്സ്) സൗദി അറേബ്യയിൽ വച്ച് ഹൃദയഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : സിസ്റ്റർ ജിൻസി തോമസ് (യു കെ). മക്കൾ : ഫേബ ((12), ഹന്ന (9).
നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കാരം പിന്നീട് മുണ്ടക്കയം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സെമിത്തെരിയിൽ നടത്തും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
