‘ക്രിസ്തുയേശുവിൻ്റെ നല്ല ഭടൻ’; പുസ്തക പ്രകാശനം നാളെ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് സീനിയർ ശുശ്രുഷകരിലൊരാളായ പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ആത്മകഥ ‘ക്രിസ്തു യേശുവിൻ്റെ നല്ല ഭടൻ’ നാളെ നവംബർ 22 ചൊവ്വാഴ്ച രാവിലെ 10 ന് പ്രകാശനം ചെയ്യും. അടൂർ-അങ്ങാടിക്കൽ അസംബ്ലീസ് ഓഫ് ഗോഡ്‌ സഭയിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ അടൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷാബു ജോൺ ആദ്ധ്യക്ഷം വഹിക്കും.

സൗത്തിന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി റവ.ഡോ. കെ.ജെ. മാത്യു പ്രഭാഷകനും എഴുത്തുകാരനുമായ റവ. ജോർജ് മാത്യു പുതുപ്പള്ളിക്ക് പ്രഥമ കോപ്പി നല്കി പ്രകാശനം നിർവ്വഹിക്കും. യുണീക് മീഡിയ ചീഫ് മെൻറർ ഷാജൻ ജോൺ ഇടയ്ക്കാട് പുസ്തക പരിചയം നടത്തും. എഴുത്തുകാരായ അച്ചൻകുഞ്ഞ് ഇലന്തൂർ, പി.എസ്.ചെറിയാൻ, മുളവന മോഹൻദാസ്, ഡോ.ഡി.കുഞ്ഞുമോൻ, പോൾ മാള പാസ്റ്റർമാരായ പി.എം.ജോൺസൻ, എ.ഇ. തോമസ്, സാം ജോൺ, സന്തോഷ് ജോൺ, സഹോദരൻമാരായ ജോസ് വർഗീസ്, എം.ഡി. ജോർജ്, എൻ.എസ്.സാമുവേൽ, ജോൺസൻ ജോഷ്വ എന്നിവർ ആശംസ സന്ദേശം പങ്കുവയ്ക്കും. അങ്ങാടിക്കൽ എ.ജി. ക്വയർ സംഗീത ശുശ്രുഷ നയിക്കും. പാസ്റ്റർമാരായ മോനച്ചൻ ജോർജ്, പി.വി. മാത്യു എന്നിവർ പ്രാർത്ഥന നയിക്കും. പാസ്റ്റർ ടി.വി.തങ്കച്ചൻ സ്വാഗതവും ബ്ലസ്സൻ തങ്കച്ചൻ നന്ദിയും പറയും.

അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ ശുശ്രുഷകനായി നാലു പതിറ്റാണ്ടു പിന്നിടുന്ന പാസ്റ്റർ ടി.വി.തങ്കച്ചൻ്റെ ജീവിതാനുഭവങ്ങൾ പുതു തലമുറയ്ക്ക് പ്രതീക്ഷ നല്കുന്നതാണ്. ശുശ്രുഷാരംഗത്ത് സങ്കടവും സന്തോഷവും മുഖാമുഖം വരുമ്പോൾ എങ്ങനെ സമീപിക്കണമെന്നതിൻ്റെ നിരവധി ജീവിതാനുഭവങ്ങൾ പുസ്തകത്തിൽ വരച്ചു കാട്ടുന്നു.

ദൈവത്തിൻ്റെ അത്ഭുതകരമായ ഇടപെടലുകൾ അക്കമിട്ടു നിരത്തുന്ന ആത്മകഥ വേറിട്ടൊരു വായനാനുഭവം തന്നെ നല്കും. യൂണീക് മീഡിയയാണ് പ്രസാധകർ. കൂടുതൽ വിവരങ്ങൾക്ക് 9037576781 ൽ ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.