മണിപ്പൂരിൽ 121 ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തു; 3000 പേർ പാലായനം ചെയ്തു.

മണിപ്പൂരിൽ 121 ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തതിൻ്റെ ലിസ്റ്റ് ക്രിസ്ത്യൻ ഗുഡ്‌വിൽ ചർച്ച് റിപ്പോർട്ട് പുറത്തു വിട്ടു.

മണിപ്പൂർ: 121 ക്രിസ്ത്യൻ ദേവാലയങ്ങൾ തകർത്തതിൻ്റെ ലിസ്റ്റ് ക്രിസ്ത്യൻ ഗുഡ്‌വിൽ ചർച്ച് റിപ്പോർട്ട് പുറത്തു വിട്ടു.

♦️മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ചിന് കീഴിൽ 39പള്ളികൾ തകർക്കപ്പെട്ടു.

♦️ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷൻ്റെ കീഴിൽ ഉള്ള 14 പള്ളികൾ നശിപ്പിച്ചു

♦️മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ച് സിനഡിന്റെ 14 പള്ളികൾ നശിപ്പിച്ചു.

♦️തുയ്തഫായി പ്രെസ്ബിറ്റേറിയൻ ചർച്ച് മണിപ്പൂർ സിനഡിന് കീഴിലെ 13പള്ളികൾ തകർത്തു.

♦️ഇവാഞ്ചലിക്കൽ ഫ്രീ ചർച്ച് ഓഫ് ഇന്ത്യയ്ക്ക് കീഴിലെ 9 പള്ളികൾ തകർത്തു.

♦️ഇൻഡിപെൻഡന്റ് ചർച്ച് ഓഫ് ഇന്ത്യയുടെ 8 പള്ളികൾ കത്തിച്ചു.

♦️ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ചിന്റെ 5ആരാധനാലയങ്ങൾ മേയ് മൂന്നിനും അഞ്ചിനും ഇടയിൽ പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിച്ചു.

♦️കാതലിക് ചർച്ചിൻ്റെ 7പള്ളികളും തകർത്തു.

♦️മണിപ്പൂർ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചിൻ്റെ 3പള്ളികൾ തകർത്തു.

♦️ഇവാഞ്ചലിക്കൽ ഓർഗനൈസേഷൻ ചർച്ചിൻ്റെ 3പള്ളികൾ തകർത്തു.

♦️ഈസ്റ്റേൺ മണിപ്പൂർ പ്രെസ്ബിറ്റേറിയൻ ചർച്ചിൻ്റെ 2പള്ളികൾ തകർത്തു

♦️ഇവാഞ്ചലിക്കൽ അസംബ്ലി ചർച്ചിൻ്റെ 2പള്ളികൾ തകർത്തു.

♦️ന്യൂ ടെസ്റ്റമെന്റ് ബാപ്റ്റിസ്റ്റ് ചർച്ചസ് അസോസിയേഷന്റെ 1പള്ളി തകർത്തു

♦️അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്റെ 1പള്ളി തകർത്തു.

45,000ഓളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണെന്ന് ഇംഫാലിലെ കാതലിക് ചർച്ച് മേധാവി ആർച്ച് ബിഷപ് ഡോമിനിക് ലുമൻ പറയുന്നു. പടിഞ്ഞാറൻ ഇംഫാലിൽ 13,800, ഇംഫാൽ ഈസ്റ്റിൽ 11,800, ബിഷ്ണുപൂരിൽ 4,500, ചുരാചന്ദ്പൂരിൽ 5,500, കാംഗ്പോക്പി ജില്ലയിൽ 7,000 ആളുകൾ എന്നിങ്ങനെയാണിത്.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.