ഒമാനിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു.
മസ്കത്ത്: തിരുവല്ല പായിപ്പാട് സ്വദേശി മുക്കാഞിരത്തിൽ ശ്രീ തോമസ് കെ എബ്രഹാം (അച്ചൻകുഞ്ഞ് 56 വയസ്സ്) ഒമാനിൽ സലാലയിൽ
ഹൃദയാഘാതം മൂലം മരണമടഞ്ഞു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സലാലയിൽ സുൽത്താന്റെ പാലസിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ : വള്ളംകുളം സ്വദേശിനി ആനി. മക്കൾ : ക്രിസ്റ്റീന ,നിസി, ജാബേസ്. മൃതദേഹം നാട്ടിൽ കൊണ്ടു പോവാൻ ഉള്ള നടപടിക്രമങ്ങൾ സ്വീകരിക്കുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
