
കൊട്ടാരക്കര: ഓടനാവട്ടം ഐ.പി.സി സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ.എസ്. ജോണിന്റെ മകൾ മഹിമ ജോൺ (20) ഇന്ന് വൈകിട്ട് 6:30ന് നിത്യതയിൽ ചേർക്കപ്പെട്ടു.
ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയുമായിരുന്നു. മുൻപ് കാൻസർ ബാധിതയായിരുന്നെങ്കിലും പൂർണ്ണ സഖ്യം പ്രാപിക്കുകയും ആരോഗ്യവതിയായി സഭയുടെയും പി.വൈ.പി.എയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു മഹിമ. ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. സംസ്കാരം പിന്നീട്.
