ബെംഗളൂരു സംഘർഷം: ക്ഷേത്രത്തിന് ചുറ്റും മനുഷ്യമതിൽ തീർത്ത് മുസ്ലിം യുവാക്കൾ

ബെംഗളൂരു| ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷം വർഗീയ കലാപമായി മാറാതിരിക്കാൻ അക്ഷീണം പ്രയ്തനിച്ച് ഒരു കൂട്ടം മുസ്ലിം യുവാക്കൾ. സംഘർഷം മൂർച്ഛിച്ച സമയത്ത് ഡി ജെ ഹള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിന് തീയിടുമെന്ന് പേടിച്ച് കാവൽ നിൽക്കാൻ ഇവർ സ്വയം സന്നദ്ധരായി രംഗത്തെത്തുകയായിരുന്നു. ഇങ്ങനെ ക്ഷേത്രത്തിന് ചുറ്റും മനുഷ്യമതിൽ തീർത്ത മുസ്ലിം യുവാക്കളുടെ വീഡിയോ എ എൻ ഐ പുറത്തുവിട്ടു.

പുലികേശി നഗർ കോൺഗ്രസ് എം എൽ എ അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ മകൻ മതവിദ്വേഷത്തിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് സംഘർഷം ഉടലെടുക്കുന്നത്.

Leave A Reply

Your email address will not be published.