കെ. ഐ. ജോൺ നിത്യതയിൽ

ഡാളസ്: റാന്നി പകലോമറ്റം – താഴമൺ കിടങ്ങിനേത്ത് കുടുംബാംഗം ബ്രദർ കെ.ഐ. ജോൺ (പൊടിയാച്ചൻ -80) ജൂലൈ 26 നു ഡാളസിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. വിദ്യാഭ്യാസാനന്തരം, 1967-ൽ വിവാഹിതനാവുകയും, ഭൗതീക ജോലിയോടനുബന്ധിച്ച് വടക്കേ ഇൻഡ്യയിലേക്ക് പോയി. 1980- ൽ അമേരിക്കയിൽ സ്ഥിര താമസം ആക്കിയ ഇദ്ദേഹം, ഇപ്പോൾ ഡാളസിലുള്ള കാൽവറി പെന്തക്കോസ്തൽ ചർച്ച് അംഗമായിരുന്നു. തനിക്കു ലഭിച്ച വരുമാനത്തിൽ നിന്നും സുവിശേഷ വ്യാപ്തിക്കായും, വിശേഷാൽ അർഹരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തിനായും നല്ലൊരു പങ്ക് ചിലവിടുന്നതിൽ ശ്രദ്ധാലുവായിരുന്നു. ഭാരതത്തിലെ വിവിധ സുവിശേഷ പ്രവർത്തനങ്ങൾക്ക് തന്നാലാവോളം സാമ്പത്തികസഹായം ചെയ്യുന്നതിൽ ഉത്സുകനായിരുന്നു. 

ഭൗതീക ശരീരം ജൂലൈ 28 ബുധനാഴ്ച വൈകിട്ട് 6:30 നു കാൽവറി പെന്തക്കോസ്ത് ചർച്ച് (725 W. Arapaho Road, Richardson, Texas 75080) മന്ദിരത്തിൽ പൊതു ദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും. സംസ്കാര ശുശ്രൂഷകൾ ജൂലൈ 29 വ്യാഴാഴ്ച രാവിലെ 10 നു അതേ ആരാധനാലയത്തിൽ ആരംഭിച്ച് തുടർന്ന് റിഡ്ജ് വ്യൂ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ ഭൗതിക ശരീരം സംസ്കരിക്കും. ഇരു ദിനങ്ങളിലേയും ശുശ്രൂഷകൾ www.provisiontv.in എന്ന വെബ്സൈറ്റിൽ ദർശിക്കാവുന്നതാണു.

സഹധർമ്മിണി: അന്നമ്മ ജോൺ (പരേത)

മക്കൾ: റെജി – ക്രിസ്റ്റി ജോൺ, ബിജി -ഷിജി ജോൺ

കൊച്ചുമക്കൾ – നേഥൻ, നിഖിലാസ്, നിഷ, ലൂക്കസ് 

 

 

 

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.