ഐ പി സി കൊട്ടാരക്കര മേഖല സോദരി സമാജം ഭാരവാഹികൾ
വാർത്ത: സാജൻ ഈശോ ,പ്ലാച്ചേരി

കൊട്ടാരക്കര: മേഖല സോദരി സമാജം ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ വർഗീസ് , അടൂർ (പ്രസിഡന്റ് ) ജെസ്സി തോമസ്, അഞ്ചൽ ( വൈസ് പ്രസിഡന്റ്), സുബി ജോൺസൻ, പത്തനാപുരം (സെക്രട്ടറി), മിനി ജോസ്, പുനലൂർ (ജോയിന്റ് സെക്രട്ടറി), എലിക്കുട്ടി ഡാനിയേൽ, കൊട്ടാരക്കര (ട്രഷറർ).
സംസ്ഥാന കൗൺസിൽ അംഗങ്ങളായി സഹോദരിമാരായ ആലീസ് ജോൺ റിച്ചാർഡ്, കൊല്ലം, മിനി ബിജുമോൻ കലയപുരം, ഗ്രേസി ബിജു പെരിനാട്, അന്നമ്മ മാത്യു പത്തനാപുരം. എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
മാർച്ച് 15 ന് കൊട്ടാരക്കര ബെർശേബ ഐ പി സി സഭയിൽ നടന്ന വാർഷീക പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മേഖല പ്രസിഡന്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് അദ്ധ്യക്ഷനും , മേഖല വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺ റിച്ചാർഡ് ഇലക്ഷൻ ഓഫിസറും ആയിരുന്നു. പാസ്റ്റർ ഡേവിഡ് ജോർജ് മുഖ്യസന്ദേശം നല്കി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കുഞ്ഞമ്മ ബഞ്ചമിൻ റിട്ട. ടീച്ചറും കൊട്ടാരക്കര മേഖല പ്രസിഡന്റും ഐ പി സി മുൻ ജനറൽ ജോയിന്റ് സെക്രട്ടറി പാസ്റ്റർ ബഞ്ചമിൻ വർഗീസിന്റെ സഹധർമ്മിണിയാണ്.
സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സുബി ജോൺസൻ വെച്ചുചിറ ഡൂലോസ് ബിബ്ലിക്കൽ സെമിനാരി അധ്യാപികയും ഐ പി സി ഏഴംകുളം സഭാ ശുശ്രൂഷകൻ ജോൺസൻ മാത്യുവിന്റെ സഹധർമ്മിണിയുമാണ്.
