തിമഥി ചില്‍ഡ്രന്‍സ് ഫെസ്റ്റ് തീം റിലീസ് ചെയ്തു

തിരുവല്ല: തിമഥി ഇന്‍സ്റ്റിട്യൂട്ടിന്റെ വെക്കേഷന്‍ സിലബസായ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ (VBS) ഏറ്റവും പുതിയ തീം ‘ഓള്‍ ഈസ് വെല്‍ (All is well)’ പ്രകാശനം ചെയ്തു. യോഹന്നാന്റെ മൂന്നാം ലേഖനം രണ്ടാം വാക്യത്തെ അടിസ്ഥാനമാക്കി ദേഹം ദേഹി ആത്മാവിന്റെ സമ്പൂര്‍ണ്ണ ശുഭതയെ ഓരോ കുട്ടികളും സ്വായത്തമാക്കുവാനുള്ള ആഹ്വാനമാണ് തീം നല്കുന്നത്. കോവിഡാനന്തര കാലത്തെ പ്രശ്‌നങ്ങളെ വിജയകരിമായി അഭിമുഖീകരിക്കുന്നതിന് കുട്ടികളെ പ്രാപ്തമാക്കുന്ന രീതിയിലാണ് ചിന്താവിഷയം ക്രമീകരിച്ചിരിക്കുന്നത്.

ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ദിനങ്ങൾ കുട്ടികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമാക്കുവാൻ ഈ വിദ്യാർത്ഥി സൗഹൃദ സിലബസ് ലക്ഷ്യം വയ്ക്കുന്നു. വിദേശ സഭകള്‍ക്ക് തിരഞ്ഞെടുക്കത്തക്കവണ്ണം വ്യത്യസ്തമായ പുതിയ തീമുകളും ലഭ്യമാണ്.

മധ്യവേനല്‍ അവധിക്കാലത്ത് ഇന്ത്യയിലും പുറത്തുമായി ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് യേശുവിനെ പകര്‍ന്നു നല്കുന്ന ശുശ്രൂഷക്കായി വിപുലമായ ക്രമീകരണങ്ങളാണ് തിമഥി ഇന്‍സ്റ്റിട്യുട്ട് ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ പഠനരീതിയും സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും, കഥകളും, ഗെയിമുകളും, വാക്യ പഠനവും, ക്രാഫ്റ്റ് വര്‍ക്കുകളും, ഫെസ്റ്റിന്റെ ദിനങ്ങള്‍ക്ക് നിറം പകരും.

കൂടുതല്‍ വിവരങ്ങള്‍ക്കും ചില്‍ഡ്രന്‍സ് ഫെസ്റ്റ് ബുക്കിഗിനും ട്രെയ്‌നിങിനുമായി ബന്ധപ്പെടുക: 9656217909, 9847820405

Leave A Reply

Your email address will not be published.