ഇന്നലെ ഞാൻ ബാങ്കിലെത്തി ക്യൂവിൽ നിന്ന്, സുന്ദരിയായ കാഷ്യർക്ക് രണ്ടായിരം രൂപയുടെ ഒരു ചെക്ക് കൊടുത്തു

ഇന്നലെ ഞാൻ ബാങ്കിലെത്തി ക്യൂവിൽ നിന്ന്, സുന്ദരിയായ കാഷ്യർക്ക് രണ്ടായിരം രൂപയുടെ ഒരു ചെക്ക് കൊടുത്തു രണ്ടായിരം രൂപയുടെ ചെക്കോ ?

നിങ്ങൾ ATM മെഷീൻ ഉപയോഗിക്കൂ.”, കുറച്ച് അഹങ്കാരം ഉണ്ടായിരുന്നു അവളുടെ വാക്കുകളിൽ.
എനിക്കത് തീരെ ഇഷ്ടപ്പെട്ടില്ല…
ഞാൻ അവിടെ നിന്ന് അല്പനേരം ആലോചിച്ചു.അപ്പോഴേക്കും അവൾ ചൂടാവാൻ തുടങ്ങി.
”വേഗം മാറൂ മിസ്റ്റർ, നിങ്ങളുടെ പുറകിൽ വേറെ ആളുകളെ കാണുന്നില്ലേ”?

എൻറെ അക്കൗണ്ടിൽ അപ്പോൾ മൊത്തം മൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം രൂപ ബാലൻസുണ്ട്., മൂന്നു കോടി രൂപയുടെ വേറൊരു ചെക്ക് പെട്ടെന്ന് ഞാൻ എഴുതി കൊടുത്തു. കാഷ്യർ സുന്ദരിയുടെ കണ്ണു തള്ളി. പെട്ടെന്ന് കമ്പ്യൂട്ടറിൽ എന്തോ പരിശോധിച്ചു നോക്കിയിട്ട് അവൾ നേരെ മാനേജരുടെ കാബിനിലേക്കോടി, മാനേജരോടൊപ്പം തിരികെ വന്നപ്പോൾ പഴയ നീരസഭാവം മാറിയിരുന്നു. ഏറെ സൗമ്യയായി പറഞ്ഞു:

“സർ, ഇത്രയും പണം ഇപ്പോൾ ഈ ബ്രാഞ്ചിൽ ഇല്ല…” “ശരി, എത്ര ഉണ്ടാവും നിങ്ങളുടെ കയ്യിൽ…?” ഞാൻ ചോദിച്ചു
“ഇവിടെ ഇപ്പോൾ ഒരു 30 ലക്ഷമേ ഉള്ളൂ സർ.” പേന അവളുടെ കയ്യിൽ ഇരുന്നു ചെറുതായി വിറക്കുന്നത് ഞാൻ കണ്ടു..
“ശരി എങ്കിൽ ഇപ്പോൾ ഉള്ളത് തരൂ”, ഞാൻ മറ്റൊരു ചെക്ക് ലീഫ് എടുത്ത് എഴുതാൻ തുടങ്ങി.
“സർ, വേറെ കസ്റ്റമേഴ്സിനും പണമെടുക്കാൻ ഉണ്ടായിരിക്കുമല്ലോ ?

സാറിന് ബുദ്ധിമുട്ടാവില്ലെങ്കിൽ തൽക്കാലം ഒരു 20 ലക്ഷം മതിയാകുമോ” ? വളരെ വിനയത്തോടെ കാഷ്യർ പറഞ്ഞു.
“ഓ, ഇപ്പോൾ അങ്ങനെയായോ? ശരി, 20 എങ്കിൽ അങ്ങനെ”. 20 ലക്ഷത്തിൻ്റെ ചെക്ക് എഴുതി കൊടുത്ത് ഞാൻ അല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു..
പിന്നെ അവൾ ഓടി നടന്നു വേഗം ഇരുപത് ലക്ഷം രൂപ കെട്ടുകളാക്കി എന്റെ മുൻപിൽ നിരത്തി…
“എനിക്ക് ഒരു ഉപകാരം കൂടി ചെയ്യാമോ “? ഞാൻ ചോദിച്ചു…
“തീർച്ചയായും സർ, , എന്ത് വേണമെങ്കിലും പറയൂ…” അവൾ അപ്പോഴേക്കും കുറേ കൂടി സൗമ്യയായിരുന്നു.

രണ്ടായിരം രൂപയുടെ ഒരു നോട്ട് അതിൽ നിന്നെടുത്തിട്ട് ഞാൻ പറഞ്ഞു… “എനിക്ക് ഇപ്പോൾ ആവശ്യം ഇത്രേ ഉള്ളു , ബാക്കി എൻറെ അക്കൗണ്ടിൽ തിരിച്ചു നിക്ഷേപിച്ചിട്ട് രസീതു തരൂ,..”
ഒരു deposit receipt
form ൽ 19,98,000/- എന്നെഴുതി ഞാൻ ഒപ്പിട്ടു കൊടുത്തു.

ഇതു കേട്ടതും അവളുടെ കണ്ണുകൾ കുറച്ചധികം പുറത്തേക്കു തള്ളി വന്നു.
“വേഗം ആയിക്കോട്ടെ കുട്ടീ, പുറകിൽ ഒരുപാട് പേർ വെയിറ്റ് ചെയ്യുകയല്ലേ… ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
രസീതും വാങ്ങി ഞാൻ പുറത്തേക്ക് നടക്കുമ്പോൾ പുറകിൽ ക്യൂവിൽ നിൽക്കുന്നവർ എന്നെ അത്ഭുതത്തോടെ നനോക്കുന്നത് ഞാൻ കണ്ടു..
പക്ഷേ ഞാൻ അവരെ തിരിഞ്ഞു നോക്കാൻ നിന്നില്ല. കാരണം
പുറത്ത് ഇടിയും മഴയും ശക്തം, ഞാൻ വീണ്ടും സുഖമായി മൂടിപ്പുതച്ച് തിരിഞ്ഞു കിടന്നു.

അടുത്ത വേറൊരു സുന്ദര സ്വപനം കാണാൻ പറ്റിയേക്കും എന്ന പ്രതീക്ഷയിൽ.

എന്തെടേയ് ? അക്കൗണ്ടിൽ 1800 രൂപ മാത്രം ബാലൻസുള്ള ഒരുത്തന് ഈ കോവിഡ് കാലത്ത് ഒരു നല്ല സ്വപ്നം കാണാൻ പോലും അവകാശമില്ലേ ?
????????

Leave A Reply

Your email address will not be published.