ഗിൽഗാൽ മിനിസ്ട്രീസ് ഇൻ്റർനാഷണൽ ഉപവാസ പ്രാർത്ഥന; നാളെ മുതൽ
ബാംഗ്ലൂർ: ഗിൽഗാൽ മിനിസ്ട്രീസ് ഇൻ്റർനാഷണൽ ൻ്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കും. 2021 ജൂൺ 24, 25, 26 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിൽ, ഇന്ത്യൻ സമയം വൈകിട്ട് 07.30 മുതൽ 09.30 വരെയാണ് പ്രാർത്ഥന ക്രമികരിച്ചിരിക്കുന്നത്.
സൂം പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന പ്രാർത്ഥനായോഗം മലയാളം, കന്നട, തമിഴ് ഭാഷകളിലായിരിക്കും. ഗിൽഗാൽ മിനിസ്ട്രീസ് പ്രസിഡൻ്റ് പാസ്റ്റർ ജെസ്റ്റിൻ കോശി, പാസ്റ്റർ വർഗീസ് ജോസഫ്, പാസ്റ്റർ എം. അലക്സാണ്ടർ എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. പാസ്റ്റർ ബ്ലസൻ സാം, ബ്രദർ ഷൈനു തോമസ്, ബ്രദർ ഷാലോം വർഗീസ്, ജോഹന്ന, ജോവിയ തുടങ്ങിയവർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും. ബാംഗ്ലൂർ ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്ററും (അഫിലിയേറ്റഡ് ടു ശീലോഹാം മിഷൻ & മിനിസ്ട്രീസ്) മറ്റ് ബ്രാഞ്ച് സഭകളും സംയുക്തമായാണ് പ്രാർത്ഥനാ യോഗം ക്രമീകരിച്ചിരിക്കുന്നത്.
ആരാധന, പ്രാർത്ഥന, വചനധ്യാനം, ദേശത്തിനു വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥന തുടങ്ങിയവ ഉണ്ടായിരിക്കും. ഇവാ. ജോൺസൺ ജി, ബ്രദർ വർഗ്ഗീസ് ജോർജ്ജ് എന്നിവർ നേതൃത്വം നല്കും.
Meeting ID: 764 9902 9199
Password: GGWCB