ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് ഒരുക്കുന്ന ബൈബിൾ ക്ലാസ്സ്
കുവൈറ്റ്: “യേശുക്രിസ്തുവിന്റെ രണ്ടാം വരവും യുഗാന്ത്യ സംഭവങ്ങളും” എന്ന വിഷയത്തെ ആസ്പദമാക്കി സുവിശേഷ / കൺവെൻഷൻ പ്രഭാഷകൻ പാസ്റ്റർ തോമസ് മാമ്മൻ (യു എസ് എ) മെയ് 2 തിങ്കളാഴ്ച്ച മുതൽ മെയ് 6 വെള്ളിയാഴ്ച്ച വരെ ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് ഒരുക്കുന്ന അഞ്ച് ദിവസത്തെ ഓൺലൈൻ ബൈബിൾ ക്ലാസ്സിൽ എല്ലാ ദിവസവും കുവൈറ്റ് സമയം വൈകിട്ട് 7 മണി മുതൽ 9 മണി (ഇന്ത്യൻ സമയം രാത്രി 9.30 മണി മുതൽ 11 മണി വരെ) ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും.
ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശുശ്രുഷകൻ പാസ്റ്റർ ജെയിംസ് എബ്രഹാം നേത്ര്വതം നൽകുന്ന ക്ലാസ്സുകളിൽ ഫസ്റ്റ് അസംബ്‌ളി ഓഫ് കുവൈറ്റ് ചർച്ച് കുവൈറ്റ് ക്വയർ ഗാന ശ്രുഷുഷകൾ നയിക്കും.
ഈ ബൈബിൾ ക്ലാസ്സുകളിലേക്ക് എല്ലാ പ്രിയ ദൈവമക്കളെയും ദൈവനാമത്തിൽ സ്നേഹത്തോടെ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജെയിംസ് എബ്രഹാം: +965 97251639 / ബ്രദർ ജോസി വർഗീസ് (സെക്രട്ടറി): +965 65884116