വി ബി എസ് പരിശീലനം

ഇടയ്ക്കാട് : ഇടയ്ക്കാട് കുടുംബവും സേവാഭാരതും സംയുക്തമായി വി ബി എസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഏപ്രിൽ 23 ശനിയാഴ്ച രാവിലെ 8.30 മുതൽ 1.30 വരെയാണ് പരിശീലനം നടക്കുന്നത്. ദക്ഷിണേന്ത്യാ ദൈവസഭയിൽ നടക്കുന്ന പരിശീലനത്തിന് പ്രമുഖ വി.ബി.എസ് പരിശീലകർ നേതൃത്വം നല്കും. കൊവിഡനന്തര കാലത്ത് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാൻ പ്രാപ്തരാക്കുക, സാമൂഹ്യ വിപത്തുകളിൽ നിന്നും ഒഴിഞ്ഞിരിക്കുവാൻ കുട്ടികളെ സജ്ജരാക്കുക, വചനാടിസ്ഥാനത്തിൽ ജീവിക്കുവാൻ ഒരുക്കിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്കു തികച്ചും പുതുമയും വ്യത്യസ്തവുമായ അനുഭവം നല്കുന്നതായിരിക്കും പരിശീലനം. ജീവിതത്തെ നിയന്ത്രിക്കുക എന്നതാണ് മുഖ്യ ചിന്താവിഷയം. പ്രവേശനം പൂർണമായും സൌജന്യമാണ്. കുട്ടികളെ സ്നേഹിക്കുകയും പരിശീലിപ്പിക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വേർപെട്ട ദൈവമക്കൾക്ക് പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9495101151 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Reply

Your email address will not be published.