ഇടമുറി എ. ജി. സഭാഹാൾ സമർപ്പണം നാളെ

റാന്നി: ഇടമുറി അസംബളീസ് ഓഫ് ഗോഡ് ദൈവ സഭയുടെ സഭാ ഹാൾ സമർപ്പണ ശുശ്രൂഷ നാളെ ജനുവരി 26 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കും. റാന്നി സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജിനു. കെ വർഗീസിന്റെ അദ്ധ്യഷതയിൽ ആരംഭിക്കുന്ന മീറ്റിംഗിൽ എ ജി മലയാളം ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ ടി. വി. പൗലോസ് ആലയ സമർപ്പണ ശ്രുശൂഷ നടത്തും. കോവിഡ് മാനദണ്ഡo അനുസരിച്ചു നടക്കുന്ന പ്രസ്തുത മീറ്റിംഗിന് സഭ ശ്രുശൂഷകൻ പാസ്റ്റർ എബ്രഹാം വർഗീസ് സെക്രട്ടറി ബ്രദർ സി. വി. ഈശോ എന്നിവർ നേതൃത്വം നൽകും.
