ലൈറ്റ് ദ വേൾഡ് മിഷൻ പ്രാർത്ഥനാ സംഗമം നാളെ

ഭാരതത്തിനായി പ്രാർത്ഥിക്കുവാൻ ലൈറ്റ് ദ വേൾഡ് മിഷൻ ഒരുക്കുന്ന പ്രാർത്ഥനാ സംഗമം നാളെ റിപ്പബ്ലിക് ദിനത്തിൽ നടക്കും.

ആൽമഭാരമുള്ള ഒരുകൂട്ടം ദൈവദാസൻമാർക്ക് ദൈവം നൽകിയ ദർശനപ്രകാരം 2009 ൽ ആരംഭിച്ച ലൈറ്റ് ദ വേൾഡ് മിഷൻ ഇന്ന് 13 സ്റ്റേറ്റുകളിലായി 50 ൽ പരം മിഷണറിമാർ, ഇത് വരെ സുവിശേഷം എത്താത്ത സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു.

ഭാരതത്തിൻ്റെ ഉണർവിനായി എല്ലാ ദിവസവും പ്രാർത്ഥനകൾ നടന്നു വരുന്നു. ലേഡീസ് പ്രയറുകൾ, ലീഡേഴ്സ് ട്രെയിനിംഗ് പ്രോഗ്രാമുകൾ , കൺവൻഷനുകൾ, ട്രാക്റ്റ് വിതരണം, ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു.

ആഫ്രിക്ക കെനിയയിൽ കമ്യൂണിറ്റി ഹെൽത്ത് സർവീസ്, പാസ്റ്റേഴ്സ് ട്രെയ്നിങ് പ്രോഗ്രാം, ചിൽഡ്രൻസ് ഹോം എന്നിവ ലൈറ്റ് ദ വേൾഡ് മിഷൻ്റെ നേതൃത്വത്തിൽ നടക്കുന്നു.

ഇന്ത്യയുടെ ഉണർവിനായി ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും നാളത്തെ ഈ മീറ്റിംഗിൽ പങ്കെടുക്കാം .

ദീർഘ വർഷങ്ങളായി നോർത്ത് ഇന്ത്യയിൽ കർത്താവിൻ്റെ വേല ചെയ്യുന്ന പാസ്റ്റർ എം വിജയകുമാർ തൻ്റെ അനുഭവങ്ങളിലൂടെ ദൈവവചനം ശുശ്രൂഷിക്കുന്നു

DATE : 26/1/2022

TIME : 9.30 AM TO 12.30 PM                                                                                        https://us02web.zoom.us/j/7669990459?pwd=Q05kbUV2M2d2blc3K0JUbFd1K1B2QT09

Meeting ID: 766 999 0459

Passcode: LLM

Leave A Reply

Your email address will not be published.