ഇടയ്ക്കാട് വി.ബി.എസ് ഏപ്രിൽ 28 മുതൽ

ഇടയ്ക്കാട്: ഇടയ്ക്കാട് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് നേതൃത്വം നല്കുന്ന വെക്കേഷൻ ബൈബിൾ സ്കൂൾ ഏപ്രിൽ 28 മുതൽ 30 വരെ ഇടയ്ക്കാട് ശാലേം എ.ജി യിൽ നടക്കും. ഇടയ്ക്കാടും പരിസരപ്രദേശങ്ങളിലുമുള്ള വേർപെട്ട ദൈവസഭകളെ ഏകോപിപ്പിച്ചു നടത്തുന്ന വി.ബി.എസിൽ ഇരുനൂറ്റമ്പതിലധികം കുട്ടികൾ പങ്കെടുക്കും. വി.ബി.എസി ലെ പതിവു പരിപാടികൾക്കു പുറമേ വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ നിരവധി ആക്ടിവിറ്റികളും കൂട്ടിയിണക്കിയാണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സമീപ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേരുവാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കായി വാഹന സൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. എക്സൽ വി.ബി.എസാണ് അക്കാഡമിക് പാർട്ണറായി പ്രവർത്തിക്കുന്നത്. 28, 29 തീയതികളിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയും 30 ന് രാവിലെ 8.30 മുതൽ വൈകിട്ട് 3.30 വരെയും വി.ബി.എസ് നടക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർപ്രൈസ് ഗിഫ്റ്റുകൾ നല്കി കുട്ടികളോടുള്ള കരുതൽ പ്രകടിപ്പിക്കുവാനും പ്രത്യേകം പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കും വാഹനസൗകര്യങ്ങളുടെ ക്രമീകരണങ്ങൾക്കുമായി 9745111978,8281493260 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
