ദോഹയിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി യുടെ 40 ആം വാർഷിക ആഘോഷം ഏപ്രിൽ 22ന്

ദോഹ: ദോഹയിലെ ആദ്യത്തെ അസംബ്ളീസ് ഓഫ് ഗോഡ് സഭയായ ദോഹ ഏജി സഭയുടെ 40 ആം വാർഷികം ഏപ്രിൽ 22 വെള്ളിയാഴ്ച വൈകീട്ട് 05:00 ന് ദോഹ-ഐ.ഡി. സി.സി കോംപ്ലക്സിലുള്ള ടെൻ്റിൽ വെച്ച് നടക്കും.

അതിനോടനുബന്ധിച്ച് 20, 21 തീയ്യതികളിലായി റിലീജിയസ് കോംപ്ലക്സിലെ ദോഹ ഏജി സഭാഹാളിൽ വെച്ച് കൺവെൻഷനും നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. ഐസക് വി മാത്യൂ മുഖ്യാതിഥി ആയിരിക്കും. പ്രശസ്ത ക്രൈസ്തവ ഗായകൻ ഡോ. ബ്ലെസ്സൺ മേമന ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

25 വർഷത്തിലധികം വർഷങ്ങൾ സഭയോടുള്ള ബന്ധത്തിൽ ആയിരുന്ന കുടുംബങ്ങളെ ചടങ്ങിൽ ആദരിക്കും. സഭയുടെ സുവനീർ പ്രകാശനവും പുതുക്കിയ വെബ്സൈറ്റും ചർച്ച് അഡ്രസ്സ് ആപ്പും വാർഷിക യോഗത്തിൽ വെച്ച് ലോഞ്ച് ചെയ്യും.

സഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സജി.പി. യും, അസോസിയേറ്റ് ശുശ്രൂഷകനായി പാസ്റ്റർ ജേക്കബ് ജോണും സഭയ്ക്ക് നേതൃത്വം നൽകിവരുന്നു.

Leave A Reply

Your email address will not be published.