ഡോക്ടർ കെ മുരളീധറിന്റെയും ഭാര്യ ഡോക്ടർ ഏലിയാമ്മ മുരളീധറിന്റെയും മെഡിക്കൽ റിപ്പോർട്ട്
പ്രിയ ദൈവദാസന്റെയും തന്റെ പ്രിയ ഭാര്യയുടെയും പരിപൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ ശക്തമായ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

വാർത്ത കടപ്പാട് : ബ്രദർ കെ ജെ ജോബ് കൽപ്പറ്റ, വയനാട്
കർത്തൃദാസൻ ഡോ. മുരളീധരനും, അദ്ദേഹത്തിന്റെ സഹധർമ്മിണി ഡോ. ഏലിയാമ്മ മുരളിധറിനും വേണ്ടി നാം കൂടുതൽ ശക്തമായി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു.
ഇരുവരെയും ആദ്യം വെല്ലൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റാൻ ശ്രമിച്ചു. പക്ഷെ അത്രയും ദൂരം ഈ അവസ്ഥയിൽ പോകുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് കോയമ്പത്തൂരിലുള്ള കോവൈ മെഡിക്കൽ കോളേജ് & ഹോസ്പിറ്റിലിലേക്ക് മാറ്റുകയാണ്. അവർ ഐ സി യു ആമ്പുലൻസിനായി കാത്തിരിക്കുന്നു.
രാത്രികളിൽ അദ്ദേഹത്തിന്റെ രക്തത്തിലെ ഓക്സിജൻ ലവൽ ഗണ്യമായി കുറയുന്നുവെന്ന് ഡോക്ടർ മുരളിദറിനൊപ്പം ചില ദിവസങ്ങളായിട്ടുള്ള കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ
ഫിസിഷ്യൻ ഡോ. വിനീത് പറയുന്നു.
പ്രിയ ദൈവദാസന്റെയും തന്റെ പ്രിയ ഭാര്യയുടെയും പരിപൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ ശക്തമായ പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.
