കൊവിഡ് വാക്‌സിന്‍; നൂറ് കോടി ഡോസ് ആഘോഷിക്കാന്‍ പ്രത്യേക ഗാനവുമായി കേന്ദ്ര ആരോഗ്യവകുപ്പ്
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ നൂറ് കോടി ഡോസ് പൂര്‍ത്തിയാക്കുന്നത് ആഘോഷമാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആഘോഷങ്ങളുടെ ഭാഗമായി ഒരു ഗാനവും ഓഡിയോ വിഷ്വല്‍ വീഡിയോയും ആരോഗ്യവകുപ്പ് പുറത്തിറക്കും.
കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഗാനവും വീഡിയോയും പ്രകാശനം ചെയ്യും. ചെങ്കോട്ടയിലായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക.
ഇതുവരെ രാജ്യത്ത് 99.12 കോടി ഡോസ് വാക്‌സിനാണ് നല്‍കിയിട്ടുള്ളത്. രാജ്യത്ത് 30 ശതമാനം പേര്‍ക്കാണ് പൂര്‍ണമായും വാക്‌സിന്‍ നല്‍കിയിരിക്കുന്നത്.