കർണാടക ചർച്ച് ഓഫ് ഗോഡ് ഹ്രസ്വകാല ബൈബിൾ കോഴ്സ് ആരംഭിച്ചു
വാർത്ത: ബി.സി.പി.എ

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ ഓൺലൈൻ സൂമിലൂടെ നടത്തുന്ന ഹ്രസ്വകാല ബൈബിൾ കോഴ്സ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി പ്രാർത്ഥിച്ച് ആരംഭിച്ചു. പാസ്റ്റർ റോജി ഇ. സാമുവൽ (ഡയറക്ടർ) അദ്ധ്യക്ഷനായിരുന്നു.
ബുധൻ വ്യാഴം ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ ഓൺലൈൻ സൂമി ലൂടെ പാസ്റ്റർ സജി ഫിലിപ്പ് തിരുവഞ്ചൂർ വേദപംന ക്ലാസുകൾ നയിക്കും.
ബി. സി. പി. എ പ്രസിഡൻ്റ് ചാക്കോ കെ.തോമസ് ആശംസ അറിയിച്ചു. പാസ്റ്റർമാരായ ഇ.ജെ.ജോൺസൺ, തോമസ് വർഗീസ് , ജെയ്മോൻ കെ.ബാബു എന്നിവർ പ്രാർഥിച്ചു. പാസ്റ്റർ കുര്യാക്കോസ് പി. വി. (രജിസ്ട്രാർ) നന്ദി രേഖപ്പെടുത്തി.
ദൈവവചനം പഠിക്കുവാൻ ആഗ്രഹിക്കുന്ന ഏവർക്കും സഭാവ്യത്യാസമന്യേ ഈ കോഴ്സിന് ചേർന്ന് പഠനം നടത്താവുന്നതാണ്.
Contact number:
പാസ്റ്റർ റോജി ഇ. സാമുവൽ (ഡയറക്ടർ) 9446084572
പാസ്റ്റർ കുര്യാക്കോസ് പി. വി. (രജിസ്ട്രാർ) 9845309850
